ചെങ്കളയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ലീഗിന് കീറാമുട്ടിയാകുന്നു; രണ്ടിടത്ത് ഏഴ് പേരുകള്‍
കാസര്‍കോട്: മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ചെങ്കള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട് ജനറല്‍ ആയതിനാല്‍ ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകുന്നു. ശക്തി കേന്ദ്രമായ രണ്ട് വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റിയോഗത്തില്‍ ഏഴ് പേരുകളാണ് ഉയര്‍ന്നത്. അഞ്ചാം വാര്‍ഡായ നാരംപാടിയിലും 13-ാം വാര്‍ഡായ ചെര്‍ക്കള വെസ്റ്റിലുമാണ് ഏഴ് പേരുകള്‍ ഉയര്‍ന്നത്. നാരംപാടിയില്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ. അഹമ്മദ് ഹാജി, ഷഫീഖ് പി.ബി., മൂസ ബി. ചെര്‍ക്കള, പി.ഡി.എ. റഹ്മാന്‍, അലി ഗോളിന്റടി, എരിയപ്പാടി മുഹമ്മദ് ഹാജി എന്നിവരുടെ പേരുകളാണ് വാര്‍ഡ് […]

കാസര്‍കോട്: മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ചെങ്കള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട് ജനറല്‍ ആയതിനാല്‍ ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകുന്നു. ശക്തി കേന്ദ്രമായ രണ്ട് വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റിയോഗത്തില്‍ ഏഴ് പേരുകളാണ് ഉയര്‍ന്നത്. അഞ്ചാം വാര്‍ഡായ നാരംപാടിയിലും 13-ാം വാര്‍ഡായ ചെര്‍ക്കള വെസ്റ്റിലുമാണ് ഏഴ് പേരുകള്‍ ഉയര്‍ന്നത്. നാരംപാടിയില്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ. അഹമ്മദ് ഹാജി, ഷഫീഖ് പി.ബി., മൂസ ബി. ചെര്‍ക്കള, പി.ഡി.എ. റഹ്മാന്‍, അലി ഗോളിന്റടി, എരിയപ്പാടി മുഹമ്മദ് ഹാജി എന്നിവരുടെ പേരുകളാണ് വാര്‍ഡ് കമ്മിറ്റിയോഗത്തില്‍ ഉയര്‍ന്നത്. ചെര്‍ക്കള വെസ്റ്റ് വാര്‍ഡില്‍ ഹാഷിം ബംബ്രാണി, നാസിര്‍ ചായിന്റടി, മുനീര്‍ പി. ചെര്‍ക്കള, ഹസൈനാര്‍ ബദ്‌രിയ, ആമു ദുബായ്, ഫൈസല്‍ പൊടിപ്പള്ളം, സലാം ബാലടുക്ക എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതായി അറിയുന്നു. ഒന്നാം വാര്‍ഡായ കല്ലക്കട്ടയില്‍ ബഷീര്‍ നാല്‍ത്തടുക്കയെയാണ് വാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുത്തത്. മറ്റുവാര്‍ഡുകളില്‍ ഇന്നും നാളെയും യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. നാരംപാടിയിലെയും ചെര്‍ക്കള വെസ്റ്റിലെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മേല്‍കമ്മിറ്റി തീരുമാനമെടുക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ മിക്കതിലെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. ആകെയുള്ള 23 വാര്‍ഡുകളില്‍ നിലവില്‍ 15 ഇടത്തും മുസ്ലിംലീഗാണ്. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് കോണ്‍ഗ്രസ് റിബലുമാണ്. എല്‍.ഡി.എഫിന് അഞ്ച് സീറ്റുകളുണ്ട്.