കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ വൈറസ് പടരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ക്കിടയില്‍ വൈറസ് പടരുന്നു. പോക്സ് രോഗം പരത്തുന്ന വൈറസുകള്‍ക്ക് സമാനമായ വൈറസുകളാണ് കന്നുകാലികളില്‍ രോഗം പരത്തുന്നത്. കാലികളുടെ ചര്‍മത്തില്‍ ചെറിയ മുഴകള്‍ നിറയുന്ന രോഗമാണിത്. ജില്ലയില്‍ മൂന്നുമാസം മുമ്പ് തച്ചങ്ങാട് ഭാഗത്താണ് ആദ്യം രോഗം കണ്ടെത്തിയത്. പിന്നീട് ചെങ്കള, പാടി, മധൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പശുക്കള്‍ക്ക് രോഗം പകര്‍ന്നു. പശുക്കളെ കടിക്കുന്ന കൊതുകുകളും മറ്റ് പ്രാണികളുമാണ് രോഗം പരത്തുന്നത്. പശുക്കുട്ടികളെയാണ് ഏറ്റവും കൂടുതലായി ഈ രോഗം ബാധിക്കുന്നത്. പനി, […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ക്കിടയില്‍ വൈറസ് പടരുന്നു. പോക്സ് രോഗം പരത്തുന്ന വൈറസുകള്‍ക്ക് സമാനമായ വൈറസുകളാണ് കന്നുകാലികളില്‍ രോഗം പരത്തുന്നത്. കാലികളുടെ ചര്‍മത്തില്‍ ചെറിയ മുഴകള്‍ നിറയുന്ന രോഗമാണിത്. ജില്ലയില്‍ മൂന്നുമാസം മുമ്പ് തച്ചങ്ങാട് ഭാഗത്താണ് ആദ്യം രോഗം കണ്ടെത്തിയത്. പിന്നീട് ചെങ്കള, പാടി, മധൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പശുക്കള്‍ക്ക് രോഗം പകര്‍ന്നു. പശുക്കളെ കടിക്കുന്ന കൊതുകുകളും മറ്റ് പ്രാണികളുമാണ് രോഗം പരത്തുന്നത്. പശുക്കുട്ടികളെയാണ് ഏറ്റവും കൂടുതലായി ഈ രോഗം ബാധിക്കുന്നത്. പനി, വിശപ്പില്ലായ്മ, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ് മുതലായവയാണ് വൈറസ് ബാധിച്ച കന്നുകാലികള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍. ശരീരത്തിലെ മുഴകള്‍ പൊട്ടിയൊലിച്ച് മുറിവുകളും ഉണ്ടാകുന്നുണ്ട്. മുറിവുകളില്‍ മരുന്നുവെച്ച് കെട്ടിയില്ലെങ്കില്‍ വ്രണം വലുതാകാനും ഈച്ചകള്‍ മുട്ടയിട്ട് പുഴുക്കള്‍ ഉണ്ടാകുന്നതിനും ഇടവരുത്തുന്നു. രോഗബാധയുള്ള പശുക്കളില്‍ പാല്‍ ഗണ്യമായി കുറയുന്നത് ക്ഷീരകര്‍ഷകരെ മനപ്രയാസത്തിലാക്കുകയാണ്. പ്രതിരോധ മരുന്ന് കിട്ടാത്തതിനാല്‍ കന്നുകാലികര്‍ഷകര്‍ കടുത്ത മനോവിഷമത്തിലാണ്. പശുവളര്‍ത്തല്‍ പ്രധാന ഉപജീവനമാര്‍ഗമായി കാണുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ട്. രോഗബാധ ഇവരുടെ വരുമാനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. വേപ്പിലയും മൈലാഞ്ചിയും മഞ്ഞളുമായി ചേര്‍ത്തരച്ച് മുഴകളില്‍ പുരട്ടുന്നത് വൈറസ് ബാധിച്ച കന്നുകാലികള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല. ആഫ്രിക്കയിലും മറ്റും കണ്ടെത്തിയിരുന്ന ചര്‍മമുഴ രോഗം മൂന്നുവര്‍ഷം മുമ്പാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ഒഡീഷയില്‍ കണ്ടെത്തിയ ഈ രോഗം പിന്നീട് മറ്റുസംസ്ഥാനങ്ങളിലും എത്തുകയായിരുന്നു.

Related Articles
Next Story
Share it