ലോകത്തിന്റെ നെറുകെയില്‍ ലയണല്‍ മെസ്സി
ദോഹ: ലോകകപ്പിന്റെ നെറുകയില്‍ തലോടി ഉമ്മ വെക്കുമ്പോഴും ലയണല്‍ ആന്ദ്രെസ് മെസ്സി ശാന്തനായിരുന്നു. അമിതമായ ആഹ്ലാദമില്ല. അത് മെസ്സിയുടെ നേരടയാളമാണ്. ഏതുനേരത്തും ശാന്തനായിരിക്കും. എതിര്‍ ഗോള്‍മുഖം കുലുക്കുമ്പോള്‍ മുഖത്ത് വിരിയുന്ന സന്തോഷത്തില്‍ കവിഞ്ഞ ആഹ്ലാദമൊന്നും ആ 35 കാരന്റെ മുഖത്ത് കാണാറില്ല.തന്റെ അഞ്ചാമത്തെ ലോകകപ്പില്‍ ഖത്തര്‍ മെസ്സിക്ക് വേണ്ടി കാത്തുവെച്ച വിശ്വകിരീടമാണ് അദ്ദേഹം ഇന്നലെ നെഞ്ചോട് ചേര്‍ത്ത് വെച്ചത്. നാല് ലോകകപ്പുകളില്‍ കളിച്ചിട്ടും ഒന്ന് മുത്തമിടാന്‍ പോലും കഴിയാതെ പോയ ലോകകപ്പ് മെസ്സി നോക്കിവെച്ചിരുന്നു. ഇന്നലെ ഖത്തര്‍ […]

ദോഹ: ലോകകപ്പിന്റെ നെറുകയില്‍ തലോടി ഉമ്മ വെക്കുമ്പോഴും ലയണല്‍ ആന്ദ്രെസ് മെസ്സി ശാന്തനായിരുന്നു. അമിതമായ ആഹ്ലാദമില്ല. അത് മെസ്സിയുടെ നേരടയാളമാണ്. ഏതുനേരത്തും ശാന്തനായിരിക്കും. എതിര്‍ ഗോള്‍മുഖം കുലുക്കുമ്പോള്‍ മുഖത്ത് വിരിയുന്ന സന്തോഷത്തില്‍ കവിഞ്ഞ ആഹ്ലാദമൊന്നും ആ 35 കാരന്റെ മുഖത്ത് കാണാറില്ല.
തന്റെ അഞ്ചാമത്തെ ലോകകപ്പില്‍ ഖത്തര്‍ മെസ്സിക്ക് വേണ്ടി കാത്തുവെച്ച വിശ്വകിരീടമാണ് അദ്ദേഹം ഇന്നലെ നെഞ്ചോട് ചേര്‍ത്ത് വെച്ചത്. നാല് ലോകകപ്പുകളില്‍ കളിച്ചിട്ടും ഒന്ന് മുത്തമിടാന്‍ പോലും കഴിയാതെ പോയ ലോകകപ്പ് മെസ്സി നോക്കിവെച്ചിരുന്നു. ഇന്നലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീമില്‍ നിന്ന് ഗോള്‍ഡന്‍ ബോള്‍ ഏറ്റുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി നടന്നുനീങ്ങുമ്പോള്‍ മെസ്സി ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെ ആദ്യം ചെന്നത് ലോകകപ്പിനരികിലേക്കാണ്. നിമിഷ നേരങ്ങള്‍ക്ക് ശേഷം തന്റെ കൈകളിലേക്ക് എത്താന്‍ പോകുന്ന ലോകകിരീടമാണെന്നറിഞ്ഞിട്ടും മെസ്സി അതില്‍ ഉമ്മ വെച്ചു. ഒന്നല്ല, രണ്ടുതവണ.
ഖത്തര്‍ ലോകകപ്പോടെ ലയണല്‍ മെസ്സിക്ക് ലോകം ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. ലോകത്തിന്റെ നെറുകയില്‍തൊട്ട ഈ താരം ഇത്തവണ ലോകകിരീടം മാറോട് ചേര്‍ക്കണമെന്ന് ലോകം ആഗ്രഹിച്ചിരുന്നു. അതിന്റെ പ്രതിഫലനമാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്ന കാതടിപ്പിക്കുന്ന ആര്‍പ്പുവിളികള്‍.
കിരീടം ചൂടി വേദിയില്‍ നിന്നിറങ്ങിവന്ന ശേഷം മെസ്സി തിരഞ്ഞത് തന്റെ മക്കളെയാണ്. വി.ഐ.പി ഗാലറിയിലേക്ക് നോക്കി അവരെ മാടിവിളിച്ച മെസ്സി മക്കളെ കെട്ടിപ്പിടിച്ച് ഏറെ നേരം ഉമ്മ വെച്ച് നില്‍ക്കുന്ന രംഗം ക്യാമറകള്‍ക്ക് വിരുന്നായി. ഒരായുസ്സ് മുഴുവന്‍ ആഘോഷിക്കാനുള്ള വകയാണ് മെസ്സിക്ക് ഇന്നലെ ലുസൈന്‍ സ്റ്റേഡിയം സമ്മാനിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും അധികം വാഴ്ത്തപ്പെടലുകള്‍ക്ക് വിധേയനായ ലയണല്‍ മെസ്സി ഒടുവില്‍ തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ച് ഖത്തറിനോട് വിടപറയുമ്പോള്‍ ലോകത്തിന്റെ തന്നെ വലിയൊരു സ്വപ്നവും മോഹവുമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോകകപ്പ് മാത്രമല്ല ആ തോളത്ത് റേക്കോര്‍ഡുകള്‍ നിരവധി സമ്മാനിച്ചിട്ടുണ്ട് ഈ ലോകകപ്പ്.
ആവേശം അവസാനം വരെ നീണ്ട ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ അര്‍ജന്റീനയെ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയിരിക്കെ എംബാപെ ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ഫ്രാന്‍സ് സമനിലയില്‍ തളക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമില്‍ മെസിയുടെ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയെ കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ എംബാപെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് വീണ്ടും സമനിലയില്‍ തളച്ചു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ ഒരു കിക്ക് അര്‍ജന്റീന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും മറ്റൊരു കിക്ക് പുറത്തേക്കും പോയതോടെ അര്‍ജന്റീന ലോക ചാമ്പ്യന്‍മാരായി. 36 വര്‍ഷത്തിന്‌ശേഷമാണ് അര്‍ജന്റീന വീണ്ടും ലോകകപ്പില്‍ മുത്തമിടുന്നത്.