കോടിയേരിയെ പോലെ പിണറായി വിജയനും പുറത്ത് പോകേണ്ടി വരും-എ.പി.അബ്ദുല്ലക്കുട്ടി
പൊയിനാച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ പുറത്ത് പോയതുപോലെ മുഖ്യന്ത്രി സ്ഥാനം ഉപേക്ഷിച്ചു പിണറായി വിജയന് പുറത്ത് പോകേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. ഉദുമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബാരയില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് നിന്ന് തുടങ്ങിയ മാര്‍കിസ്റ്റ് ലീഗ് കൂട്ടുകെട്ടായ കോമാലി മുന്നണി ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ […]

പൊയിനാച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ പുറത്ത് പോയതുപോലെ മുഖ്യന്ത്രി സ്ഥാനം ഉപേക്ഷിച്ചു പിണറായി വിജയന് പുറത്ത് പോകേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. ഉദുമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബാരയില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് നിന്ന് തുടങ്ങിയ മാര്‍കിസ്റ്റ് ലീഗ് കൂട്ടുകെട്ടായ കോമാലി മുന്നണി ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രീയത്തിലെ കോ മാളികളായി പരിഹസിക്കപ്പെടും. സായിപ്പിലൂടെ രൂപം കൊണ്ട കോണ്‍ഗ്രസ് സോണിയാ ഗാന്ധിയിലൂടെ അവസാനിച്ചതു പോലെ പിണറായി പാറപ്പുറത്ത് രൂപം കൊണ്ട കമ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി പിണറായി വിജയനിലൂടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ടി. പുരുഷോത്തമന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് തമ്പാന്‍ അച്ചേരി, ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ലതാ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് സെക്രട്ടറി മധുസൂതനന്‍ അടുക്കത്ത്ബയല്‍ സ്വാഗതവും അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കുഞ്ഞമ്പു നായര്‍ നന്ദിയും പറഞ്ഞു.