വിവാഹചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു; വരന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ധാക്കാ: വിവാഹചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെനവബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. ബോട്ടില്‍ പുഴ കടന്ന് വിവാഹ സ്ഥലത്തെത്തിയ സംഘം മഴ വന്നതോടെ ഒരു ഷെഡില്‍ കയറുകയായിരുന്നു. ഇവരാണ് മരിച്ചത്. അതേസമയം വധു സുരക്ഷിതയാണ്. തുടര്‍ച്ചയായ ഇടിമിന്നലിലാണ് അപകടകാരണമെന്നാണ് വിവരം. കാലവര്‍ഷത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ട്. കോക്സ് ബസാറില്‍ ആറ് റൊഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളടക്കം 20 പേര്‍ മരിച്ചിരുന്നു.

ധാക്കാ: വിവാഹചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെനവബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. ബോട്ടില്‍ പുഴ കടന്ന് വിവാഹ സ്ഥലത്തെത്തിയ സംഘം മഴ വന്നതോടെ ഒരു ഷെഡില്‍ കയറുകയായിരുന്നു. ഇവരാണ് മരിച്ചത്.

അതേസമയം വധു സുരക്ഷിതയാണ്. തുടര്‍ച്ചയായ ഇടിമിന്നലിലാണ് അപകടകാരണമെന്നാണ് വിവരം. കാലവര്‍ഷത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ട്. കോക്സ് ബസാറില്‍ ആറ് റൊഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളടക്കം 20 പേര്‍ മരിച്ചിരുന്നു.

Related Articles
Next Story
Share it