ന്യൂജെന്‍ ആവാന്‍ ഖാദിയും.. ഓണ്‍ലൈനില്‍ സജീവമാകും

കാസര്‍കോട്: ഖദര്‍ എന്ന് കേള്‍ക്കുമ്പോള്‍ പഴമയും പഴഞ്ചനും ഓര്‍മ വരുന്നുണ്ടെങ്കില്‍ ആ ഓര്‍മകള്‍ക്ക് ഇനി വിട നല്‍കാം. ന്യൂജെന്‍ ആവാന്‍ ചുവടുറപ്പിക്കുകയാണ്് ഖാദി. പുതുതലമുറ വസ്ത്രശൈലികളോട് കിടപിടിക്കാനൊരുങ്ങുകയാണ് ഖാദിയും. തനത് ഖാദി വസ്ത്രങ്ങളില്‍ നിന്ന് വിഭിന്നമായി പാന്റ്‌സ് , കുര്‍ത്ത, ലോംഗ് ബ്ലൗസ് എ്ന്നിവ വിപണിയിലെത്തിച്ചുകഴിഞ്ഞു. ഒപ്പം നേരിട്ടുള്ള വിപണനത്തിനൊപ്പം ഓണ്‍ലൈന്‍ വിപണിയില്‍ കൂടി സജീവമാവാന്‍ ഒരുങ്ങുകയാണ് ഖാദി. ഓണ്‍ലൈനില്‍ ലഭ്യമാവുന്നതോടെ എവിടെ നിന്നും വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും. അഭിഭാഷകര്‍ക്കുള്ള കോട്ടുകള്‍ ഖാദിയില്‍ നിര്‍മിച്ച് വിപണന ചെയ്യാനുള്ള ഒരുക്കത്തിലാണ് ഖാദി. ഓഗസ്റ്റ് മുതലുള്ള എല്ലാ വി്ല്‍പ്പനക്കും 30 ശതമാനം റിബേറ്റും പ്ര്ഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ ഖാദി ഓണം വിപണന മേള സജീവമാകും. കുഞ്ഞടുപ്പുകള്‍, കുഷ്യന്‍, ബെഡ്ഷീറ്റ്, സമ്മാന വസ്ത്രങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടാകും
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഖാദി വസ്ത്രപ്രചാരണവിജയം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 18 നു നടന്ന യോഗം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു . ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സുഭാഷ് , വിവിധ സര്‍വീസ് സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു