കാസര്‍കോട് നഗരസഭയില്‍ മിക്കയിടത്തും ഇടതു സ്ഥാനാര്‍ത്ഥികളായി ; സിറ്റിംഗ് സീറ്റായ ചെന്നിക്കരയില്‍ ലല്ലുഅക്ക

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ചെന്നിക്കര വാര്‍ഡില്‍ (17)സി.പി.എം. വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം ലല്ലു അക്ക എന്ന എം. ലളിത മത്സരിക്കും. കാസര്‍കോട് നഗരസഭയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി വരികയാണ്. നാളെ പ്രഖ്യാപിച്ചേക്കും. ഒന്നും രണ്ടും പതിനാലും വാര്‍ഡുകള്‍ നാഷണല്‍ ലീഗിനാണ് നല്‍കിയിട്ടുള്ളത്. രണ്ടാം വാര്‍ഡില്‍ സിദ്ധിഖ് ചേരങ്കൈയുടെയും പതിനാലില്‍ ഹനീഫയുടെയും പേരുകളാണ് കേള്‍ക്കുന്നത്. പത്താം വാര്‍ഡായ വിദ്യാനഗറില്‍ ശേഖരന്‍ മാസ്റ്റര്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങി. 18-ാം വാര്‍ഡില്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ചെന്നിക്കര വാര്‍ഡില്‍ (17)സി.പി.എം. വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം ലല്ലു അക്ക എന്ന എം. ലളിത മത്സരിക്കും. കാസര്‍കോട് നഗരസഭയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി വരികയാണ്. നാളെ പ്രഖ്യാപിച്ചേക്കും. ഒന്നും രണ്ടും പതിനാലും വാര്‍ഡുകള്‍ നാഷണല്‍ ലീഗിനാണ് നല്‍കിയിട്ടുള്ളത്. രണ്ടാം വാര്‍ഡില്‍ സിദ്ധിഖ് ചേരങ്കൈയുടെയും പതിനാലില്‍ ഹനീഫയുടെയും പേരുകളാണ് കേള്‍ക്കുന്നത്. പത്താം വാര്‍ഡായ വിദ്യാനഗറില്‍ ശേഖരന്‍ മാസ്റ്റര്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി പ്രചരണം തുടങ്ങി. 18-ാം വാര്‍ഡില്‍ (പുലിക്കുന്ന്) സത്യാവതിയെയും 38-ാം വാര്‍ഡായ ലൈറ്റ് ഹൗസില്‍ ബിന്ദു അച്ചുതനെയും ഇറക്കും. തളങ്കര മേഖലയിലെ ഹൊന്നമൂല വാര്‍ഡില്‍ കാസര്‍കോട് സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ പ്രഭാകരന്റെ ഭാര്യ ശാരദയെയും 22-ാം വാര്‍ഡായ തെരുവത്ത് ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡണ്ട് ഫൈസലിന്റെ ഭാര്യ ജംഷീനയെയും മത്സരിപ്പിക്കും. പള്ളിക്കാല്‍ വാര്‍ഡില്‍(23) ശരീഫാ ബീവിക്കാണ് സാധ്യത. 24ല്‍ (ഖാസിലേന്‍) സി.പി.എം. തളങ്കര ബ്രാഞ്ച് സെക്രട്ടറിയും കാസര്‍കോട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ ടി.എം. അബ്ദുല്‍ റഹ്മാന്‍ മീശ മത്സരിക്കും. 25ല്‍ (ബാങ്കോട്)പാര്‍ട്ടി അംഗം ഫൈസലും 26ല്‍ (ജദീദ് റോഡ്) ഹമീദ് ബാങ്കോടും സ്ഥാനാര്‍ത്ഥികളാവുമെന്നറിയുന്നു. കടവത്ത് വാര്‍ഡില്‍(27) ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ സമദ് ബാങ്കോടും പട്ടിക വര്‍ഗ സംവരണമായ കെ.കെ. പുറം വാര്‍ഡില്‍ രതീഷ് ഹൊന്നമൂലയും മത്സരിക്കും. പടിഞ്ഞാര്‍ വാര്‍ഡില്‍(29) പാര്‍ട്ടി മെമ്പര്‍ ലത്തീഫ് ആപ്പയുടെ ഭാര്യ സുബൈദയെ നിര്‍ത്തിയേക്കും. തായലങ്ങാടി വാര്‍ഡില്‍ (31) ഷൗക്കത്ത് കൊച്ചിയുടെ പേരാണ് കേള്‍ക്കുന്നത്. 30-ാം വാര്‍ഡില്‍ (ദീനാര്‍ നഗര്‍) സി.പി.ഐ. സ്ഥാനാര്‍ത്ഥി ജനവിധി തേടും. നഗരസഭയിലെ 38 വാര്‍ഡുകളിലും ഇടതു മുന്നണി മത്സരിക്കുമെന്നും ചിലയിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണക്കുമെന്നും ഒരു സി.പി.എം. നേതാവ് പറഞ്ഞു.

Related Articles
Next Story
Share it