തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജയത്തിന് ദേശീയ പ്രസക്തിയുള്ള കാലമാണെന്ന് മെയ് ഏഴിന് സംസ്ഥാനവ്യാപകമായി വിജയാഘോഷം നടത്തുമെന്നും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്പ്പാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇപ്പോള്‍ വ്യക്തമായതെന്നും വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെയ് ഏഴിന് കേരളത്തില്‍ എല്‍ഡിഎഫ് വിജയത്തില്‍ ആഘോഷങ്ങള്‍ നടത്തുമെന്നും തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരും വോട്ടര്‍മാരും എല്ലാവരും വീടുകളില്‍ ദീപം തെളിയിച്ച് വിജയാഹ്ലാദം പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 17 ന് എല്‍ഡിഎഫ് യോഗം ചേരും. 18 ന് രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന് ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്നും വിജയരാഘവന് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് കേരളത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിപക്ഷവും അതിന് കൂട്ടുനിന്നു. എന്നിട്ടും ചരിത്രവിജയമാണ് കേരളം നല്‍കിയത്. ഈ രാഷ്ട്രീയ മുന്നേറ്റത്തിന് ദേശീയമായും വലിയ പ്രസക്തിയുണ്ട്. ബിജെപിയുടെ ഭരണരീതിക്ക് എതിരായ വിധി കൂടി ആണിത്. ജനാധിപത്യ ഉള്ളടക്കത്തെ തകര്‍ക്കാനുള്ള എല്ലാ പരിശ്രമവും ബിജെപി നടത്തി. ആ നയങ്ങള്‍ക്കെതിരായി രാജ്യത്ത് സമരങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട്. ആ നിലയില്‍ ദേശീയതലത്തില്‍ ബദല്‍ രാഷ്ട്രീയ സമീപനമുള്ളവരുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിക്കെതിരെ മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുകയാണ്. എവിടെയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ബിജെപിയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയ ചേരിയിലെ പ്രസക്തമായ ഘടകം അതാണ്.