കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലേക്ക്; പിണറായിയും കെകെ ശൈലജയും കടകംപള്ളിയും വിജയത്തിലേക്ക് കുതിക്കുന്നു

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുമെന്ന് സൂചനകള്‍. 90ലേറെ സീറ്റുകളില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം തുടരുകയാണ്. എല്‍.ഡി.എഫിന് ഇതിനെക്കാള്‍ സീറ്റ് കുറഞ്ഞാല്‍ തന്നെയും മറികടക്കാന്‍ പോയിട്ട് ഒപ്പം ഓടിയെത്താന്‍ പോലുമാകാതെ യു.ഡി.എഫ് വിയര്‍ക്കുകയാണ്. 50ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡ് നിലനിര്‍ത്താനാകുന്നത്. രണ്ട് സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുന്നു. നേമത്തും പാലക്കാട്ടുമാണ് എന്‍.ഡി.എ മുന്നിലുള്ളത്. തൃശൂരില്‍ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്നെങ്കിലും ഇപ്പോള്‍ പിന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ ശൈലജ, […]

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുമെന്ന് സൂചനകള്‍. 90ലേറെ സീറ്റുകളില്‍ എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം തുടരുകയാണ്. എല്‍.ഡി.എഫിന് ഇതിനെക്കാള്‍ സീറ്റ് കുറഞ്ഞാല്‍ തന്നെയും മറികടക്കാന്‍ പോയിട്ട് ഒപ്പം ഓടിയെത്താന്‍ പോലുമാകാതെ യു.ഡി.എഫ് വിയര്‍ക്കുകയാണ്. 50ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡ് നിലനിര്‍ത്താനാകുന്നത്. രണ്ട് സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുന്നു. നേമത്തും പാലക്കാട്ടുമാണ് എന്‍.ഡി.എ മുന്നിലുള്ളത്. തൃശൂരില്‍ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്നെങ്കിലും ഇപ്പോള്‍ പിന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ എല്‍.ഡി.എഫിലെ പ്രമുഖര്‍ വന്‍ ഭൂരിപക്ഷക്ഷത്തോടെ വിജയത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ എല്‍.ഡി.എഫിലെ മറ്റ് പ്രമുഖരായ മന്ത്രി കെ.ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പിന്നിലാണ്.

Related Articles
Next Story
Share it