കാഞ്ഞങ്ങാട് നഗരസഭയില്‍ സ്വതന്ത്രരെ ഇറക്കി ഇത്തവണയും ഇടത് മുന്നണി പരീക്ഷണം

കാഞ്ഞങ്ങാട്: നഗരസഭയില്‍ ഇടതുമുന്നണി ഇത്തവണയും സ്വതന്ത്രരെ ഇറക്കി പരീക്ഷണത്തിനൊരുങ്ങുന്നു. 43 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 14 പേരാണ് സ്വാതന്ത്രര്‍. സി.പി.എം ഭാരവാഹി പോലും സ്വാതന്ത്രചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവും ഉള്‍പ്പെടെയുള്ളവരാണ് സ്വാതന്ത്രരായി മത്സരിക്കുന്നത്. ഐ.എന്‍.എല്ലിന് ആറ് സീറ്റ് നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എല്‍.ജെ.ഡി, സി.പി.ഐ എന്നിവയ്ക്ക് ഓരോ വാര്‍ഡ് വീതവുമാണ് നല്‍കിയിട്ടുള്ളത്. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ […]

കാഞ്ഞങ്ങാട്: നഗരസഭയില്‍ ഇടതുമുന്നണി ഇത്തവണയും സ്വതന്ത്രരെ ഇറക്കി പരീക്ഷണത്തിനൊരുങ്ങുന്നു. 43 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 14 പേരാണ് സ്വാതന്ത്രര്‍.
സി.പി.എം ഭാരവാഹി പോലും സ്വാതന്ത്രചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവും ഉള്‍പ്പെടെയുള്ളവരാണ് സ്വാതന്ത്രരായി മത്സരിക്കുന്നത്. ഐ.എന്‍.എല്ലിന് ആറ് സീറ്റ് നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എല്‍.ജെ.ഡി, സി.പി.ഐ എന്നിവയ്ക്ക് ഓരോ വാര്‍ഡ് വീതവുമാണ് നല്‍കിയിട്ടുള്ളത്. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയും കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.വി. സുജാതയാണ് ഇടതു മുന്നണിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. നാലാം വാര്‍ഡായ അതിയാമ്പൂരിലാണ് ഇവര്‍ മത്സരിക്കുന്നത്.
നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പതിനേഴാം വാര്‍ഡായ മാതോത്ത് നിന്നും വീണ്ടും മത്സരിക്കും.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ ശിവദത്ത് എന്നിവര്‍ മാത്രമാണ് വീണ്ടും ജനവിധി തേടുന്നത്. മുന്‍ ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസിലെ ടി.വി ശൈലജ ഇടത് സ്വതന്ത്രയായി പതിനാലാം വാര്‍ഡ് ആയ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍: വാര്‍ഡ്-1 വി.എസ് സജിതകുമാരി, 2. ബേബിബാലന്‍ 3. എം. ശോഭന, 4. കെ.വി സുജാതടിച്ചര്‍, 5. ലക്ഷ്മി, 6. എച്ച്.എന്‍ പ്രകാശന്‍, 7. ടി.വി സുജിത്ത്കുമാര്‍, 8. ലത, 9. ശോഭ, 10. സുശീല, 11. സി. ജാനകിക്കുട്ടി, 12. ടി. അബ്ദുല്‍ മുത്തലിബ്, 13. കെ. ജയപ്രകാശ്, 14. ടി.വി ഷൈലജ, 15. ജി. അശ്വനി, 16. റോജ തങ്കച്ചന്‍, 17. വി. വി രമേശന്‍, 18. അഹമ്മദലി, 19. പ്രഭാവതി, 20. കെ.വി മായാകുമാരി, 21. പി. രാധാകൃഷ്ണന്‍, 22. എന്‍.വി രാജന്‍, 23. പി.വി മോഹനന്‍, 24. കെ. രവീന്ദ്രന്‍, 25. കെ.വി സരസ്വതി, 26. വിനീത്കുമാര്‍, 27. എന്‍. സുലൈഖ, 28. ഗിരിജ ചന്ദ്രന്‍, 29. സി. രവീന്ദ്രന്‍, 30. സുഹാസ്, 31. ബില്‍ടെക് അബ്ദുല്ല, 32. അനീശന്‍, 33. നജ്മറാഫി, 34. ടി. ബാലകൃഷ്ണന്‍, 35. ഫൗസിയ, 36. മഹമ്മൂദ് മുറിയനാവി, 37. കെ. ചന്ദ്രന്‍, 38. കെ. പ്രസീന, 39. ടി. ചാന്ദ്‌നി, 40. കെ.വി നളിനി, 42. എ.കെ ലക്ഷ്മി, 43. സി. സുജിത്ത്.

Related Articles
Next Story
Share it