മട്ടന്നൂരില്‍ ഭരണം ഉറപ്പിച്ച് എല്‍.ഡി.എഫ്; സീറ്റുകള്‍ ഇരട്ടിപ്പിച്ച് യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറഞ്ഞു. നേരത്തെയുണ്ടായിരുന്ന സീറ്റുകള്‍ ഇരട്ടിപ്പിച്ച് യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. 35 വാര്‍ഡുകളില്‍ 21 ഇടത്ത് വിജയിച്ച് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫ് 14 ഇടങ്ങളില്‍ വിജയിച്ചു. നിലവില്‍ എല്‍.ഡി.എഫിന് 28 സീറ്റുകള്‍ ഉണ്ടായിരുന്നു. യു.ഡി.എഫിന് 7ഉം. കഴിഞ്ഞ തവണ 25 സീറ്റുകള്‍ സി.പി.എമ്മിന് തനിച്ചുണ്ടായിരുന്നു. സി.പി.ഐക്കും ഐ.എന്‍.എല്ലിനും ഓരോ സീറ്റുകള്‍ വീതവും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കുറി എല്‍.ഡി.എഫിന്റെ ആകെ സീറ്റ് 21ല്‍ ഒതുങ്ങി. […]

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറഞ്ഞു. നേരത്തെയുണ്ടായിരുന്ന സീറ്റുകള്‍ ഇരട്ടിപ്പിച്ച് യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. 35 വാര്‍ഡുകളില്‍ 21 ഇടത്ത് വിജയിച്ച് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫ് 14 ഇടങ്ങളില്‍ വിജയിച്ചു. നിലവില്‍ എല്‍.ഡി.എഫിന് 28 സീറ്റുകള്‍ ഉണ്ടായിരുന്നു. യു.ഡി.എഫിന് 7ഉം. കഴിഞ്ഞ തവണ 25 സീറ്റുകള്‍ സി.പി.എമ്മിന് തനിച്ചുണ്ടായിരുന്നു. സി.പി.ഐക്കും ഐ.എന്‍.എല്ലിനും ഓരോ സീറ്റുകള്‍ വീതവും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കുറി എല്‍.ഡി.എഫിന്റെ ആകെ സീറ്റ് 21ല്‍ ഒതുങ്ങി. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാര്‍ത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.

Related Articles
Next Story
Share it