എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ വി.വി രമേശനും എം.എ ലത്തീഫും പത്രിക നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശനും കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫും ഇന്ന് പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.കെ ഷാജിക്ക് മുമ്പാകെയാണ് വി.വി രമേശന്‍ പത്രിക സമര്‍പ്പിച്ചത്. ബി.വി രാജന്‍, ഡോ. വി.പി.പി മുസ്തഫ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പത്രികാസമര്‍പ്പണം. കെ.ആര്‍ ജയാനന്ദ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സിദ്ദീഖലി മൊഗ്രാല്‍, കെ.കെ അബ്ദുല്ലക്കുഞ്ഞി, പി. രഘുദേവന്‍ മാസ്റ്റര്‍ സംബന്ധിച്ചു. തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്ത് […]

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശനും കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫും ഇന്ന് പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.കെ ഷാജിക്ക് മുമ്പാകെയാണ് വി.വി രമേശന്‍ പത്രിക സമര്‍പ്പിച്ചത്. ബി.വി രാജന്‍, ഡോ. വി.പി.പി മുസ്തഫ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പത്രികാസമര്‍പ്പണം. കെ.ആര്‍ ജയാനന്ദ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സിദ്ദീഖലി മൊഗ്രാല്‍, കെ.കെ അബ്ദുല്ലക്കുഞ്ഞി, പി. രഘുദേവന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്ത് നിന്ന് പ്രകടനമായി എത്തിയാണ് ആര്‍.ഡി.ഒ പി. ഷാജു മുമ്പാകെ എം.എ ലത്തീഫ് പത്രിക സമര്‍പ്പിച്ചത്. കെ.എ മുഹമ്മദ് ഹനീഫ്, എം. അനന്ദന്‍ നമ്പ്യാര്‍ ഒപ്പമുണ്ടായിരുന്നു. പ്രകടനത്തില്‍ ടി. കൃഷ്ണന്‍, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, അബ്ദുല്‍റഹ്‌മാന്‍ ബാങ്കോട്, ബിജു ഉണ്ണിത്താന്‍, സി.എം.എ ജലീല്‍, ഹാരിസ് ബെഡി, കുഞ്ഞാമു നെല്ലിക്കുന്ന്, മാമു കൊപ്പളം, മുനീര്‍ കണ്ടാളം, ഷംസുദ്ദീന്‍ എടനീര്‍, അബ്ദുല്‍റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് ഇന്ന് ഉച്ചയ്ക്ക് മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെ പത്രിക സമര്‍പ്പിക്കും. ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്.
എന്‍.ഡി.എയുടെ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും അഡ്വ.കെ ശ്രീകാന്തും നാളെ പത്രിക സമര്‍പ്പിക്കും.

Related Articles
Next Story
Share it