എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനത്തിന് എരിയാല്‍ കോട്ടവളപ്പില്‍ തുടക്കമായി. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എ.ആര്‍ ആദര്‍ശ് അധ്യക്ഷതവഹിച്ചു. കെ. അശോകന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ബ്ലാര്‍ക്കോട്, ആസാദ്നഗര്‍, ബദര്‍നഗര്‍, പെരിയടുക്ക, മജല്‍, കമ്പാര്‍, കോട്ടക്കുന്ന്, മൊഗര്‍, കടവത്ത്, മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍, പഞ്ചത്ത് കുന്ന്, ശാസ്താനഗര്‍, പന്നിക്കുന്ന്, കല്ലങ്കൈ ബള്ളൂര്‍, മയില്‍പാറ, ചൗക്കി എന്നിവിടങ്ങളിലെ പര്യടത്തിന് ശേഷം എരിയാലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ […]

കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനത്തിന് എരിയാല്‍ കോട്ടവളപ്പില്‍ തുടക്കമായി. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എ.ആര്‍ ആദര്‍ശ് അധ്യക്ഷതവഹിച്ചു. കെ. അശോകന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ബ്ലാര്‍ക്കോട്, ആസാദ്നഗര്‍, ബദര്‍നഗര്‍, പെരിയടുക്ക, മജല്‍, കമ്പാര്‍, കോട്ടക്കുന്ന്, മൊഗര്‍, കടവത്ത്, മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍, പഞ്ചത്ത് കുന്ന്, ശാസ്താനഗര്‍, പന്നിക്കുന്ന്, കല്ലങ്കൈ ബള്ളൂര്‍, മയില്‍പാറ, ചൗക്കി എന്നിവിടങ്ങളിലെ പര്യടത്തിന് ശേഷം എരിയാലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ എം. സുമതി, എം. രാമന്‍, വി. സുരേഷ്ബാബു, കെ. രവീന്ദ്രന്‍, റഫീഖ് കുന്നില്‍, സുനില്‍, ഹൈദര്‍ കുളങ്ങര, മുനീര്‍ കണ്ടാളം, സഫീര്‍, കെ. പ്രകാശ്, വി.കെ രമേശന്‍, സുഭാഷ് പാടി, ഖലീല്‍ എരിയാല്‍, സി.എം. എ ജലീല്‍, പോസ്റ്റ് മുഹമ്മദ്, ഫാത്തിമത്ത് ഷംന, എം. അസീന, പി. സുലൈഖ എന്നിവര്‍ സംസാരിച്ചു.
വ്യാഴാഴ്ച മധൂര്‍ പഞ്ചായത്തിലെ ചൂരി പഴയ പള്ളി പരിസരത്ത് നിന്നാരംഭിച്ച് ബട്ടമ്പാറ, ചൂരി, കാളിയങ്ങാട്, പാറക്കട്ട, പാറക്കട്ട ജങ്ഷന്‍, പാറക്കട്ട എസ്.പി ഓഫീസ് ജങ്ഷന്‍, ഉദയഗിരി, ചെട്ടുംകുഴി, ഇസ്സത്ത് നഗര്‍, മന്നിപ്പാടി, എസ്.പി നഗര്‍, മുട്ടത്തോടി, പന്നിപ്പാറ, കൊല്ലങ്കാന, അറന്തോട്, കുഞ്ചാര്‍, കൊല്യ, മധൂര്‍, ചേനക്കോട്, പട്ള റോഡ്, പട്ള ജങ്ഷന്‍, പട്ള എ.കെ.ജി നഗര്‍, പട്ള കൊഹിനൂര്‍ പള്ളി, പട്ള ബൂഡ്, മായിപ്പാടി, ശിരിബാഗിലു, പെരിയടുക്ക, നാഷണല്‍ നഗര്‍, ഐ.എ.ഡി ജങ്ഷന്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉളിയത്തടുക്കയില്‍ സമാപിക്കും. വെള്ളിയാഴ്ച ബദിയടുക്ക പഞ്ചായത്തിലാണ് പര്യടനം.

Related Articles
Next Story
Share it