ബൈക്കില്‍ മിനി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

മടിക്കൈ: ബൈക്കില്‍ മിനി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരക്കോട് പനങ്ങാട്ട് ചന്ദ്രന്‍ നായരുടേയും ടി ഗീതയുടേയും മകന്‍ വിനയ് ചന്ദ്രന്‍ (28) ആണ് മരിച്ചത്.

തീയ്യര്‍പ്പാലം ഇറക്കത്തില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ വിനയ് ചന്ദ്രനെ മംഗ് ളൂരുവിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഉച്ചയോടെ മരണം സംഭവിച്ചു.

കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടയിലാണ് വിനയ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന മിനി വാന്‍ ഇടിച്ചത്.

രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത ഇക്കോ വാനാണ് ഇടിച്ചത്. ഇക്കോ വാന്‍ ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

10 മാസം മുമ്പാണ് വിനയ് ചന്ദ്രയുടെ വിവാഹം നടന്നത്. ഭാര്യ: വിസ്മയ മാവുങ്കാല്‍ (സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ ബി ആര്‍ സി). സഹോദരന്‍: വിപിന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Related Articles
Next Story
Share it