ഓപ്പറേഷന്‍ ഡി ഹണ്ട്: 110 ഗ്രാം കഞ്ചാവുമായി ബിഹാര്‍ സ്വദേശി ചന്തേര പൊലീസിന്റെ പിടിയില്‍

ചന്തേര: 110 ഗ്രാം കഞ്ചാവുമായി ബിഹാര്‍ സ്വദേശി ചന്തേര പൊലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൃക്കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലിം അന്‍സാരി(45) എന്നയാള്‍ പിടിയിലായത്. തൃക്കരിപ്പൂര്‍ ഈസ്റ്റ് മട്ടമ്മലില്‍ വെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.

പരിശോധനയുടെ ഭാഗമായി മൊട്ടമ്മല്‍- മധുരങ്കൈ റോഡ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ പൊലീസിനെ കണ്ട് ഒരാള്‍ പരുങ്ങുന്നത് പോലെ കാണുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ ആണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ പ്രശാന്ത് എം ന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ സതീഷ് കെ പി, മുഹമ്മദ് മുഹ് സിന്‍, എ എസ് ഐ ലക്ഷ്മണന്‍, സി.പി.ഒ.ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it