യുവതി ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: ശ്വാസ തടസത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഉദുമ തച്ചങ്ങാട് പൊടിപ്പള്ളം കാടന്‍ വീട്ടിലെ അനിരുദ്ധന്റെ ഭാര്യയും നെല്ലിക്കട്ട അതൃക്കുഴി കൊളാക്കോളിലെ നരസിംഹ നായക്കിന്റെയും ജയന്തിയുടെയും മകള്‍ സൗമ്യ(31) ആണ് മരിച്ചത്. അമ്മ കെ. ശാരദയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്ന അനിരുദ്ധന്‍ ഒരു മാസം മുമ്പാണ് ഗള്‍ഫിലേക്ക് മടങ്ങിയത്.
അതിനിടെയാണ് ഭാര്യയുടെ ആകസ്മിക മരണം. പാടിയിലെ വീട്ടിലായിരുന്ന സൗമ്യ രണ്ട് ദിവസം മുമ്പാണ് തച്ചങ്ങാട്ടെ വീട്ടിലെത്തിയത്. സമീപത്തെ വീട്ടിലെ യുവതിയെ രാത്രി കാലങ്ങളില്‍ സഹായത്തിന് നിര്‍ത്തിയിരുന്നു. ഇരുവരും വ്യാഴാഴ്ച ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ സൗമ്യ ശ്വാസം കിട്ടാതെ പിടയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപത്തെ വീട്ടുകാര്‍ സൗമ്യയെ ഉദുമയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജാത, ഉഷാ കുമാരി, ദിനേശന്‍ എന്നിവര്‍ സഹോദരങ്ങളാണ്.