തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം: പിഴ അടച്ചില്ല; സോഷ്യല്‍ മീഡിയ താരത്തിന്റെ ലംബോര്‍ഗിനി പോലീസ് ജപ്തി ചെയ്തു

റോം: തുടര്‍ച്ചയായി ട്രാഫിക് നിയമലംഘന നടത്തിയ സോഷ്യല്‍ മീഡിയ താരത്തിന്റെ ലംബോര്‍ഗിനി പോലീസ് ജപ്തി ചെയ്തു. നിയമലംഘനത്തിന് പോലീസ് ചുമത്തിയ പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ലംബോര്‍ഗിനി റഷ്യന്‍ പോലീസ് ജപ്തി ചെയ്തത്. നസ്ട്യ ഇവലീവ എന്ന റഷ്യന്‍ സോഷ്യല്‍ മീഡിയ താരത്തിനെതിരെയാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാമിലൂടെ നസ്ട്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോസ്‌ക്കോ സ്വദേശിയായ നസ്ട്യ ഒരു വര്‍ഷത്തിനിടെ 199 നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത വേഗം, നിരോധിത മേഖലയില്‍ പാര്‍ക്കിംഗ്, […]

റോം: തുടര്‍ച്ചയായി ട്രാഫിക് നിയമലംഘന നടത്തിയ സോഷ്യല്‍ മീഡിയ താരത്തിന്റെ ലംബോര്‍ഗിനി പോലീസ് ജപ്തി ചെയ്തു. നിയമലംഘനത്തിന് പോലീസ് ചുമത്തിയ പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ലംബോര്‍ഗിനി റഷ്യന്‍ പോലീസ് ജപ്തി ചെയ്തത്. നസ്ട്യ ഇവലീവ എന്ന റഷ്യന്‍ സോഷ്യല്‍ മീഡിയ താരത്തിനെതിരെയാണ് പോലീസ് നടപടി.

ഇന്‍സ്റ്റഗ്രാമിലൂടെ നസ്ട്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോസ്‌ക്കോ സ്വദേശിയായ നസ്ട്യ ഒരു വര്‍ഷത്തിനിടെ 199 നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത വേഗം, നിരോധിത മേഖലയില്‍ പാര്‍ക്കിംഗ്, റോഡിന് നടുവിലൂടെയുള്ള ഇരട്ട ലൈന്‍ മറികടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നസ്ട്യയുടെ കാറിന്റെ പേരിലുള്ളത്. എന്നാല്‍ ഇത്രയധികം ലംഘനങ്ങളുടെ പിഴ എത്രയാണെന്നതില്‍ വ്യക്തതയില്ല.

ഏകദേശം രണ്ട് കോടി വിലയുള്ള ലംബോര്‍ഗിനി അവന്റര്‍ ആണ് നസ്ട്യയുടെ കയ്യില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. വാഹനം തിരിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് താനെന്ന് സംഭവത്തിന് ശേഷം നസ്ട്യ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ വലിയ സ്വാധീനമുള്ള താരമാണ് നസ്ട്യ ഇവലീന. ഇവര്‍ക്ക് ഏകദേശം 18.7 മില്യണ്‍ ഫോളോവേഴ്സുണ്ട്.

Related Articles
Next Story
Share it