കണ്ണൂരിലെ സായുധ പൊലീസ് ആസ്ഥാനത്ത് നിന്ന് ലക്ഷങ്ങളുടെ ചന്ദനമരം മുറിച്ചുകടത്തി
കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ സായുധപൊലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി. യന്ത്രവാള്‍കൊണ്ട് ചന്ദനമരം പൂര്‍ണ്ണമായി മുറിച്ചെടുക്കുകയായിരുന്നു. ചില്ലകള്‍ പോലും സ്ഥലത്ത് ഉപേക്ഷിക്കാതെയാണ് ചന്ദനമരം കടത്തികൊണ്ടുപോയത്. സ്ഥലത്ത് മരത്തിന്റെ കുറ്റിമാത്രമാണ് ബാക്കിയുള്ളത്. പരേഡ് ഗ്രൗണ്ടിലും കെ.എ.പി. ആസ്പത്രിക്കുമിടയില്‍ ഒഴക്രോം റോഡിന് സമീപത്തെ കെ.എ.പി കോമ്പൗണ്ടിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പൊലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ആരും അറിയാതെ എങ്ങനെ ചന്ദനമരം മുറിച്ചുകടത്തിയെന്ന […]

കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ സായുധപൊലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി. യന്ത്രവാള്‍കൊണ്ട് ചന്ദനമരം പൂര്‍ണ്ണമായി മുറിച്ചെടുക്കുകയായിരുന്നു. ചില്ലകള്‍ പോലും സ്ഥലത്ത് ഉപേക്ഷിക്കാതെയാണ് ചന്ദനമരം കടത്തികൊണ്ടുപോയത്. സ്ഥലത്ത് മരത്തിന്റെ കുറ്റിമാത്രമാണ് ബാക്കിയുള്ളത്. പരേഡ് ഗ്രൗണ്ടിലും കെ.എ.പി. ആസ്പത്രിക്കുമിടയില്‍ ഒഴക്രോം റോഡിന് സമീപത്തെ കെ.എ.പി കോമ്പൗണ്ടിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പൊലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ആരും അറിയാതെ എങ്ങനെ ചന്ദനമരം മുറിച്ചുകടത്തിയെന്ന ചോദ്യമാണ് ഉയര്‍ന്നത്. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലാണ്. കെ.എ.പി. നാലാം ബറ്റാലിയന്‍ അസി. കമാണ്ടന്റ് സജീഷ് ബാബു പൊലീസില്‍ പരാതി നല്‍കി.