തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവം മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രധാനദുരിതം-എ.കെ.എം അഷ്‌റഫ്

തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് മഞ്ചേശ്വരത്തിന്റെ മുരടിപ്പിന് പ്രധാന കാരണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു പോകുന്നത് മൂലം പല പദ്ധതികളും നടപ്പിലാവാതെ പോയി. തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് പ്രധാന ദുരിതം. ഒരു വീട്ടില്‍ നിന്ന് ഒരു ഉദ്യോഗസ്ഥരെയെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമം നടത്തും. പി.എസ്.സി, യു.പി.എസ്.ഇ. കോച്ചിംഗ് സെന്ററുകള്‍ മണ്ഡലത്തില്‍ ആരംഭിക്കും. ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും പിന്തുണയോടെയായിരിക്കും പദ്ധതികള്‍. ഇതിനായി പ്രത്യേക പാക്കേജ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് പ്രഥമ പരിഗണന നല്‍കുക. […]

തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് മഞ്ചേശ്വരത്തിന്റെ മുരടിപ്പിന് പ്രധാന കാരണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു പോകുന്നത് മൂലം പല പദ്ധതികളും നടപ്പിലാവാതെ പോയി. തദ്ദേശീയരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് പ്രധാന ദുരിതം. ഒരു വീട്ടില്‍ നിന്ന് ഒരു ഉദ്യോഗസ്ഥരെയെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമം നടത്തും. പി.എസ്.സി, യു.പി.എസ്.ഇ. കോച്ചിംഗ് സെന്ററുകള്‍ മണ്ഡലത്തില്‍ ആരംഭിക്കും. ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും പിന്തുണയോടെയായിരിക്കും പദ്ധതികള്‍. ഇതിനായി പ്രത്യേക പാക്കേജ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് പ്രഥമ പരിഗണന നല്‍കുക. മഞ്ചേശ്വരത്ത് ഐസോലേഷന്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള ആസ്പത്രികളില്ല. മംഗല്‍പാടിയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിക്ക് പുതിയ കെട്ടിടമൊരുക്കി ഐ.സി.യു.വും മുഴുവന്‍ സമയ സേവനങ്ങളും പ്രത്യേക ഡോക്ടര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. കുമ്പള സി.എച്ച്.സി.യും മഞ്ചേശ്വരം സി.എച്ച്.സി.യും നല്ല സൗകര്യങ്ങളുള്ള ആസ്പത്രികളാക്കി ഉയര്‍ത്തും. മറ്റു പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ അപ്‌ഗ്രേഡ് ചെയ്ത് മണ്ഡലം ആരോഗ്യ രംഗത്ത് സ്വയം പര്യാപ്തത നേടാനുള്ള ശ്രമങ്ങള്‍ നടത്തും. മണ്ഡലത്തിന്റെ നല്ലൊരു ഭാഗവും തീരദേശമാണ്. മഞ്ചേശ്വരത്ത് തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടതല്ലാതെ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. സമ്പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ടാലെ ഇതിന്റെ ഗുണം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുകയുള്ളു. തുറമുഖവുമായി ബന്ധപ്പെട്ട വലിയ പാലത്തിന്റേത് ഉള്‍പ്പെടെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ നെഞ്ചിടിപ്പോടെയാണ് കഴിയുന്നത്. കടല്‍ക്ഷോഭം രൂക്ഷമാവുന്നത് കാരണം പലരും വീടുകള്‍ തകരുമെന്ന ഭീഷണിയിലാണ്. പലര്‍ക്കും വീട് നഷ്ടപ്പെട്ടു. തീരദേശ മേഖലയെ സംരക്ഷിക്കുന്നതിനും വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനും ശ്രമങ്ങള്‍ നടത്തി വരികയാണ്. കേരളത്തിന്റെ കവാടമായ മഞ്ചേശ്വരത്ത് ടൂറിസം സാധ്യതകള്‍ ഏറെയുണ്ട്. മഞ്ചേശ്വരം മുതല്‍ മൊഗ്രാല്‍ വരെയുള്ള ബീച്ചില്‍ വലിയ സാധ്യതകളാണ് ഉള്ളത്. ഇവിടങ്ങളില്‍ വിവിധ പദ്ധതികള്‍ കൊണ്ടു വരാന്‍ കൂട്ടായ ശ്രമങ്ങളിലൂടെ ഇടപെടല്‍ നടത്തും. ശ്രദ്ധേയമായ പൊസഡിഗുമ്പെയും കിദൂര്‍ പക്ഷി സങ്കേതകേന്ദ്രവും മനോഹരവല്‍ക്കരിക്കാനും പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. മംഗളൂരുവിലെത്തുന്ന ടൂറിസ്റ്റുകളെ മഞ്ചേശ്വരത്തേക്ക് കൂടി ആകര്‍ഷിപ്പിക്കാനുള്ളതാവും പദ്ധതികള്‍. രാഷ്ട്രപതി ഗോവിന്ദപൈ മ്യൂസിയത്തിനും യക്ഷഗാന മ്യൂസിയത്തിനും ഒപ്പം മഞ്ചേശ്വരത്തിന്റെയും തുളുനാടിന്റെയും സംസ്‌കാരിക മുന്നേറ്റം രാജ്യാന്തര ശ്രദ്ധ നേടും തരത്തില്‍ മ്യൂസിയങ്ങള്‍ കൊണ്ടുവരും.
മണ്ഡലത്തിന്റെ ശുചിത്വ മേഖലയില്‍ വലിയ മാറ്റം അനിവാര്യമാണ്. മാലിന്യപ്രശ്‌നം അതിരൂക്ഷമായി നിലനില്‍ക്കുന്നുണ്ട്. ദേശീയ പാതയോരങ്ങള്‍ അടക്കം മാലിന്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ജനപങ്കാളിത്തത്തോടെ ശുചിത്വത്തിന് നൂതന പദ്ധതികളുണ്ടാവും. ശുചിത്വ നഗരമാണ് തന്റെ സ്വപ്‌നമെന്ന് എം.എല്‍.എ പറഞ്ഞു.
21 വര്‍ഷം പിന്നിട്ടിട്ടും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടിട്ടില്ല. ചുറ്റുവട്ടത്ത് തന്നെ നല്ല ഭൂമിയുണ്ടായിട്ടും പദ്ധതികളുണ്ടായില്ല. ആധുനിക രീതിയിലുള്ള പുതിയ കോഴ്‌സുകള്‍ക്ക് ശ്രമം നടത്തും. പുത്തിഗെ അനന്തപുരത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയെ കുറിച്ച് മണ്ഡലത്തിലെ പലര്‍ക്കും അറിയില്ലെന്ന് നേരാണ്. ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളെ പുനരുജ്ജീവിപ്പിക്കാന്‍ ബോധവല്‍ക്കരണം നല്‍കി സ്വയം തൊഴിലിലേക്കും ബിസിനസുകളിലേക്കും പ്രേരിപ്പിക്കുന്നതിനുള്ള പദ്ധതികളും ആലോചിച്ചുവരികയാണ്.

മണ്ഡലത്തില്‍ പ്രധാന പരിഗണന നല്‍കുന്ന പദ്ധതികള്‍
മഞ്ചേശ്വരം താലൂക്ക് ആസ്പത്രിക്ക് പുതിയ കെട്ടിടമൊരുക്കി 24 മണിക്കൂര്‍ സേവനം
മണ്ഡലത്തില്‍ ശുചിത്വനഗരം പദ്ധതി
മഞ്ചേശ്വരം മുതല്‍ മൊഗ്രാല്‍ വരെയുള്ള തീരദേശ മേഖലയില്‍ ബീച്ച് ടൂറിസം പദ്ധതി
മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പൂര്‍ത്തീകരിക്കുക, മിനി സിവില്‍സ്റ്റേഷന്‍ സ്ഥാപിക്കുക
ഗോവിന്ദപൈ കോളേജില്‍ ആധുനിക കോഴ്‌സുകള്‍
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഡോര്‍ സ്റ്റേഡിയവും മനോഹരമായ കായികമൈതാനങ്ങളും
അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവാസികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍
മണ്ഡലത്തിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കുക
തുളുനാടിന്റെ സാംസ്‌കാരിക മുന്നേറ്റം രാജ്യാന്തര ശ്രദ്ധേനടുന്നതിന് മ്യൂസിയം

Related Articles
Next Story
Share it