ലാബിലുണ്ടാക്കിയ രക്തം മനുഷ്യരില്‍ പരീക്ഷിച്ചു
ലണ്ടന്‍: പരീക്ഷണശാലയിലുണ്ടാക്കിയ രക്തം ചരിത്രത്തിലാദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു. ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിന് സന്നദ്ധരായ രണ്ടുപേരില്‍ കുത്തിവെച്ചത്. മനുഷ്യരില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുകയാണ് ലക്ഷ്യം. ആരോഗ്യമുള്ള പത്ത് പേരിലാണ് പരീക്ഷണം നടത്തുന്നത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ആദ്യം രക്തം നല്‍കിയത്. ബ്രിസ്റ്റല്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളിലേയും എന്‍.എച്ച്.എസ്. ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റിലേയും ഗവേഷകരാണ് ഇതിന് പിന്നില്‍. രക്തദാതാക്കളെ തേടി അലയേണ്ടിവരുന്ന സാഹചര്യവും അത്യപൂര്‍വ്വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിനുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബില്‍ രക്തം ഉണ്ടാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. പരീക്ഷണം […]

ലണ്ടന്‍: പരീക്ഷണശാലയിലുണ്ടാക്കിയ രക്തം ചരിത്രത്തിലാദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു. ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിന് സന്നദ്ധരായ രണ്ടുപേരില്‍ കുത്തിവെച്ചത്. മനുഷ്യരില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുകയാണ് ലക്ഷ്യം. ആരോഗ്യമുള്ള പത്ത് പേരിലാണ് പരീക്ഷണം നടത്തുന്നത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ആദ്യം രക്തം നല്‍കിയത്. ബ്രിസ്റ്റല്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളിലേയും എന്‍.എച്ച്.എസ്. ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റിലേയും ഗവേഷകരാണ് ഇതിന് പിന്നില്‍. രക്തദാതാക്കളെ തേടി അലയേണ്ടിവരുന്ന സാഹചര്യവും അത്യപൂര്‍വ്വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിനുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബില്‍ രക്തം ഉണ്ടാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. പരീക്ഷണം വിജയിച്ചാല്‍ അതൊരു വിപ്ലവമായിരിക്കും. ചുവന്ന രക്താണുക്കള്‍ കേന്ദ്രീകരിച്ചാണ് പരീക്ഷണം. ഒരാളില്‍ നിന്ന് 470 മില്ലിഗ്രാം രക്തമെടുക്കുകയാണ് ആദ്യപടി. ചുവന്ന രക്താണുക്കളാകാന്‍ ശേഷിയുള്ള മൂലകോശങ്ങളെ ഇതില്‍ നിന്ന് വേര്‍ത്തിരിച്ചെടുക്കും. ഇവയെ പരീക്ഷണ ശാലയില്‍ വളര്‍ത്തി ചുവന്ന രക്താണുക്കളാകാന്‍ വിടും. ഈ രക്തം മറ്റൊരാളില്‍ നിന്ന് ശേഖരിക്കുന്ന രക്തത്തേക്കാള്‍ നല്ലതായിരിക്കുമെന്നാണ് കരുതുന്നത്.
ചുവന്ന രക്താണുക്കളുടെ ആയുസ് 120 ദിവസമാണ്. ഓരോ തവണയും പുതിയവ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. രക്തദാതാവില്‍ നിന്നെടുക്കുന്ന രക്തത്തില്‍ പുതുതായി ഉണ്ടായവയും നശിക്കാറായവയും ഉണ്ടായേക്കാം. അതേ സമയം ലാബിലുണ്ടാക്കുന്ന രക്തത്തില്‍ അത് സംഭവിക്കില്ലെന്ന ഗുണവും ചൂണ്ടിക്കാണിക്കപ്പെടുന്നു.