കാസർകോട്: നഗരസഭ മുൻ വൈസ് ചെയർമാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ടും ബംഗളൂരുവിൽ വ്യവസായിയുമായിരുന്ന എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ ഉമ്മുസൽമ(60) നിര്യാതയായി. നായന്മാർമൂലയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എൻ.എ.അബ്ദുല്ല ഹാജിയുടെയും ബീഫാത്തയുടെയും മകളാണ്.
മക്കൾ: ഫത്തിമത്ത് ഷമീമ, ഡോ. ആയിഷത്ത് സൽവാന (കാസർകോട് നഗരസഭ മുൻ കൗൺസിലർ)
മരുമക്കൾ: അമീർ തളങ്കര കടവത്ത്, ഫൈസർ ഇന്ദിരാനഗർ.
സഹോദരങ്ങൾ: എൻ.എ.മുഹമ്മദ് അലി, എൻ.എ.അബ്ദുൽ റഹ്മാൻ (ഡയറക്ടർ ഫാതിമ ആർക്കേഡ്) എൻ.എ.സഫിയ, എൻ.എ.റാബിയ,എൻ.എ.അഷറഫ് എൻ.എ.ഖൈറുനിസ, എൻ.എ. റഹ്മത്ത്, എൻ.എ.ഉമ്മു ഹലീമ, എൻ.എ. സാലി, എൻ.എ.ഫൗസിയ.