എല്‍.എ. മഹ്മൂദ് ഹാജി മത്സരിക്കാനില്ല; തല്‍ക്കാലം വിശ്രമം

കാസര്‍കോട്: കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി ഇത്തവണ മത്സരത്തിനില്ല. ഇക്കാര്യം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയെ അറിയിച്ചതായി മഹ്മൂദ് ഹാജി ഉത്തരദേശത്തോട് പറഞ്ഞു. ഇത്തവണ തളങ്കര ജദീദ് റോഡ് വാര്‍ഡില്‍ നിന്ന് മഹ്മൂദ് ഹാജിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം വിശ്രമം ആഗ്രഹിക്കുകയാണെന്നും മത്സരിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി നഗരസഭയിലുള്ള എല്‍.എ. മഹ്മൂദ് ഹാജി ഇക്കഴിഞ്ഞ 5 വര്‍ഷം വൈസ് ചെയര്‍മാന്‍ ആയിരുന്നു. 2010ല്‍ ആദ്യമായി […]

കാസര്‍കോട്: കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി ഇത്തവണ മത്സരത്തിനില്ല. ഇക്കാര്യം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയെ അറിയിച്ചതായി മഹ്മൂദ് ഹാജി ഉത്തരദേശത്തോട് പറഞ്ഞു. ഇത്തവണ തളങ്കര ജദീദ് റോഡ് വാര്‍ഡില്‍ നിന്ന് മഹ്മൂദ് ഹാജിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം വിശ്രമം ആഗ്രഹിക്കുകയാണെന്നും മത്സരിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി നഗരസഭയിലുള്ള എല്‍.എ. മഹ്മൂദ് ഹാജി ഇക്കഴിഞ്ഞ 5 വര്‍ഷം വൈസ് ചെയര്‍മാന്‍ ആയിരുന്നു.
2010ല്‍ ആദ്യമായി തളങ്കര ജദീദ് റോഡ് വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് നഗരസഭാംഗമായത്. 2015ല്‍ ചാലക്കുന്നില്‍ നിന്ന് മത്സരിച്ച് വൈസ് ചെയര്‍മാനുമായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടും പിന്നീട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എല്‍.എ. മഹ്മൂദ് ഹാജി നീണ്ട 16 വര്‍ഷം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 'ഇത്തവണയും മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ നേരത്തെ അറിയിച്ചതാണ്. ഇതിനിടയില്‍ തളങ്കര ജദീദ് റോഡ് വാര്‍ഡ് കണ്‍വെന്‍ഷനില്‍ തന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ തല്‍ക്കാലം വിശ്രമം ആഗ്രഹിക്കുകയാണ്. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട്.'-എല്‍.എ.മഹ്മൂദ് ഹാജി ഉത്തരദേശത്തോട് പറഞ്ഞു.

Related Articles
Next Story
Share it