പ്രവാചകനിന്ദാ കാര്‍ട്ടൂണുകളിലൂടെ കുപ്രസിദ്ധനായ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു

കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദിന്റേതെന്ന പേരില്‍ കാര്‍ട്ടൂണുകള്‍ വരച്ച് കുപ്രസിദ്ധനായ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് 86ാം വയസില്‍ അന്തരിച്ചു. വെസ്റ്റര്‍ഗാര്‍ഡ് ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്ന് കുടുംബം ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്‌സ്‌കെയോട് പറഞ്ഞു. ദീര്‍ഘകാലമായി അദ്ദേഹത്തെ അനാരോഗ്യം അലട്ടിയിരുന്നു. ജില്ലാന്‍സ് പോസ്റ്റന്‍ എന്ന ദിനപ്പത്രത്തിലാണ് കുര്‍ട് പ്രവാചകന്റെ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചത്. ഇത് മുസ്‌ലിം ലോകത്ത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുര്‍ട് വരച്ച 12 ചിത്രങ്ങളാണ് 'മുഹമ്മദിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്. അതിലൊന്നില്‍ പ്രവാചകന്‍ ബോംബിന്റെ ആകൃതിയിലുള്ള തലപ്പാവ് ധരിച്ചതായും ചിത്രീകരിച്ചിരുന്നു. […]

കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദിന്റേതെന്ന പേരില്‍ കാര്‍ട്ടൂണുകള്‍ വരച്ച് കുപ്രസിദ്ധനായ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് 86ാം വയസില്‍ അന്തരിച്ചു. വെസ്റ്റര്‍ഗാര്‍ഡ് ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്ന് കുടുംബം ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്‌സ്‌കെയോട് പറഞ്ഞു. ദീര്‍ഘകാലമായി അദ്ദേഹത്തെ അനാരോഗ്യം അലട്ടിയിരുന്നു.

ജില്ലാന്‍സ് പോസ്റ്റന്‍ എന്ന ദിനപ്പത്രത്തിലാണ് കുര്‍ട് പ്രവാചകന്റെ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചത്. ഇത് മുസ്‌ലിം ലോകത്ത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുര്‍ട് വരച്ച 12 ചിത്രങ്ങളാണ് 'മുഹമ്മദിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്. അതിലൊന്നില്‍ പ്രവാചകന്‍ ബോംബിന്റെ ആകൃതിയിലുള്ള തലപ്പാവ് ധരിച്ചതായും ചിത്രീകരിച്ചിരുന്നു. ഇതാണ് പിന്നീട് വ്യാപകമായ എതിര്‍പ്പിന് ഇടയാക്കിയത്.

കാര്‍ട്ടൂണുകള്‍ തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് കോപ്പന്‍ഹേഗനില്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പ്രകടനം നടന്നതോടെ സംഭവം പുറംലോകത്ത് ശ്രദ്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡെന്‍മാര്‍ക്കിലെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2006 ഫെബ്രുവരിയില്‍ മുസ്ലീം ലോകത്തെമ്പാടും ഡാനിഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി. ഇതില്‍ ചില പ്രകടനങ്ങള്‍ അക്രമാസക്തമാകുകയും ചെയ്തിരുന്നു. ഡാനിഷ്, നോര്‍വീജിയന്‍ എംബസികള്‍ ആക്രമിക്കപ്പെടുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു.

2012 ല്‍ പാരീസിലെ ചാര്‍ലി ഹെബ്‌ഡോ ആക്ഷേപഹാസ്യ വാരിക കാര്‍ട്ടൂണുകള്‍ പുനപ്രസിദ്ധീകരിച്ചതോടെ വീണ്ടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 1980കളുടെ പകുതി മുതല്‍ വെസ്റ്റര്‍ഗാര്‍ഡ് ജില്ലാന്‍സ് പോസ്റ്റനില്‍ ജോലി ചെയ്യുന്നുണ്ട്. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ വെസ്റ്റര്‍ഗാര്‍ഡ് രഹസ്യ വിലാസത്തില്‍ പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

Related Articles
Next Story
Share it