കോവിഡ്: നിഹാല നസീഫ തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ നേടി

മുളിയാര്‍: കോവിഡ് 19നെ കുറിച്ചും പൂര്‍വ്വ വൈറസിനെ മുന്‍ നിര്‍ത്തിയും കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ സംബന്ധമായും പൈക്ക ചാത്തപ്പാടിയിലെ നിഹാല നസീഫ സി.എച്ച് തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. രക്തഗ്രൂപ്പുകളുടെ വ്യത്യസ്തതക്ക് അനുസരിച്ച് ആളുകളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രതിബന്ധങ്ങളും കോവിഡ് രണ്ടാമത് വരാനുള്ള സാധ്യതയും ഫലപ്രദമാകുന്ന പ്രതിരോധ വാക്‌സിനും ചികിത്സയും മരുന്നും സംബന്ധിച്ചും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമേരിക്ക, യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ്, കാനഡ, സ്‌കോട്ട്‌ലാന്റ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രബന്ധ അവതരണത്തിന് നിഹാലക്ക് ക്ഷണം […]

മുളിയാര്‍: കോവിഡ് 19നെ കുറിച്ചും പൂര്‍വ്വ വൈറസിനെ മുന്‍ നിര്‍ത്തിയും കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ സംബന്ധമായും പൈക്ക ചാത്തപ്പാടിയിലെ നിഹാല നസീഫ സി.എച്ച് തയ്യാറാക്കിയ പ്രബന്ധം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. രക്തഗ്രൂപ്പുകളുടെ വ്യത്യസ്തതക്ക് അനുസരിച്ച് ആളുകളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രതിബന്ധങ്ങളും കോവിഡ് രണ്ടാമത് വരാനുള്ള സാധ്യതയും ഫലപ്രദമാകുന്ന പ്രതിരോധ വാക്‌സിനും ചികിത്സയും മരുന്നും സംബന്ധിച്ചും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അമേരിക്ക, യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ്, കാനഡ, സ്‌കോട്ട്‌ലാന്റ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രബന്ധ അവതരണത്തിന് നിഹാലക്ക് ക്ഷണം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തൃശൂര്‍ വിമല കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി യായിരിക്കെ നടത്തിയ പഠനമാണിത്. അധ്യാപകരായ ഡോ. ഷീബ, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഹണി സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു മാര്‍ഗദര്‍ശകര്‍. ഇപ്പോള്‍ മൈസൂര്‍ ജെ.എസ്.എസ് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ ഫിസിയോളജി വിദ്യാര്‍ത്ഥിനിയായ നിഹാല നസീഫ കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ സി.എച്ച്. അബ്ദുല്ല കുഞ്ഞിയുടേയും ടി.എ.സൈഫുന്നിസയുടേയും മകളാണ്. സഹോദരന്‍: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുഹമ്മദ് നശീത്ത്.

Related Articles
Next Story
Share it