മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പല്‍ മാതൃക

കാസര്‍കോട്: നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡ് തളങ്കര കൊപ്പല്‍ ദ്വീപിലെ 16 കുടുംബങ്ങളും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. നല്ലൊരു വിഭാഗം കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്നതിന് മുന്‍പ് തന്നെ മിക്ക ആളുകളും വോട്ട് ചെയ്തു. ദ്വീപില്‍ നിന്ന് പാലത്തിലൂടെ മറുവശത്തെത്തി തളങ്കര മുസ്ലീം എല്‍.പി സ്‌കൂളില്‍ സജ്ജീകരിച്ച ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങവേ മുഹമ്മദ് അലിയും ബാബുവും സരോജയും വലിയ സന്തോഷത്തിലാണ്. ദ്വീപിലെ നൂറ് പേരും വോട്ട് പാഴാക്കാതെ എല്ലാകാലത്തും ബൂത്തുകളില്‍ എത്താറുണ്ടെന്നും അത് ഇത്തവണയും മുടക്കില്ലെന്നും […]

കാസര്‍കോട്: നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡ് തളങ്കര കൊപ്പല്‍ ദ്വീപിലെ 16 കുടുംബങ്ങളും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. നല്ലൊരു വിഭാഗം കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്നതിന് മുന്‍പ് തന്നെ മിക്ക ആളുകളും വോട്ട് ചെയ്തു.
ദ്വീപില്‍ നിന്ന് പാലത്തിലൂടെ മറുവശത്തെത്തി തളങ്കര മുസ്ലീം എല്‍.പി സ്‌കൂളില്‍ സജ്ജീകരിച്ച ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങവേ മുഹമ്മദ് അലിയും ബാബുവും സരോജയും വലിയ സന്തോഷത്തിലാണ്. ദ്വീപിലെ നൂറ് പേരും വോട്ട് പാഴാക്കാതെ എല്ലാകാലത്തും ബൂത്തുകളില്‍ എത്താറുണ്ടെന്നും അത് ഇത്തവണയും മുടക്കില്ലെന്നും ദ്വീപ് നിവാസിയായ നാല്‍പത്തിമൂന്നുകാരി സരോജ പറയുന്നു.

Related Articles
Next Story
Share it