ചിരി വിരുന്നൊരുക്കിയ കൊച്ചുപ്രേമന്‍
കൊച്ചു വേഷങ്ങളിലൂടെ മലയാളത്തിലെത്തി മലയാളികള്‍ക്ക് ചിരി വിരുന്നൊരുക്കിയ നടന്‍ കൊച്ചുപ്രേമനും വെള്ളിത്തിരയില്‍ നിന്ന് മാഞ്ഞുപോയി.നാടകത്തിലൂടെ സിനിമയിലെത്തി കൊച്ചുപ്രേമന്‍ തന്റേതായ ഇടം നേടിയെടുത്തു. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസില്‍ നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമന്‍ തന്റേതായ ശൈലിയില്‍ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിര്‍ത്തി. പഠിക്കുന്ന കാലത്തുതന്നെ അടൂര്‍ പങ്കജത്തിന്റെ ജയ തിയറ്റേഴ്‌സില്‍ ചേരുകയായിരുന്നുഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമന്‍ എന്ന പേരു സ്വീകരിച്ചത്. […]

കൊച്ചു വേഷങ്ങളിലൂടെ മലയാളത്തിലെത്തി മലയാളികള്‍ക്ക് ചിരി വിരുന്നൊരുക്കിയ നടന്‍ കൊച്ചുപ്രേമനും വെള്ളിത്തിരയില്‍ നിന്ന് മാഞ്ഞുപോയി.
നാടകത്തിലൂടെ സിനിമയിലെത്തി കൊച്ചുപ്രേമന്‍ തന്റേതായ ഇടം നേടിയെടുത്തു. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസില്‍ നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമന്‍ തന്റേതായ ശൈലിയില്‍ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിര്‍ത്തി. പഠിക്കുന്ന കാലത്തുതന്നെ അടൂര്‍ പങ്കജത്തിന്റെ ജയ തിയറ്റേഴ്‌സില്‍ ചേരുകയായിരുന്നു
ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമന്‍ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകന്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനില്‍ അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു.
ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രധാന സിനിമകള്‍: ഗുരു, കഥാനായകന്‍, ദി കാര്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാന്‍, പട്ടാഭിഷേകം, കല്യാണരാമന്‍, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോന്‍, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹര്‍ നഗര്‍, ശിക്കാര്‍, മായാമോഹിനി, ആക്ഷന്‍ ഹീറോ ബിജു, ലീല, വരത്തന്‍, തൊട്ടപ്പന്‍...
-ഷാഫി തെരുവത്ത്