എല്ലാ സോഫ്റ്റ് വെയറുകളും ഒരു കുടക്കീഴില്‍; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി കൈറ്റ് വിക്ടേഴ്‌സ്

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി 'കൈറ്റ് ഗ്‌നൂ ലിനക്‌സ് ലൈറ്റ് 2020' (ഗകഠഋ ഏചഡഘശിൗഃ ഘശലേ 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. സ്‌കൂളുകളില്‍ വിന്യസിച്ച സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്‌കരിച്ചതും ലഘുവായതുമായ കസ്റ്റമൈസ്ഡ് പതിപ്പാണിത്. സംസ്ഥാന സര്‍ക്കാരിന്റെ 'വിദ്യാശ്രീ ലാപ്‌ടോപ്പ്' പ്രോജക്ടുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന ലാപ്‌ടോപ്പുകളില്‍ ഇതാകും ഉയോഗിക്കുക. പ്രോസസിംഗ് ശക്തി കുറഞ്ഞ കമ്പ്യൂട്ടറുകളില്‍ കുറഞ്ഞ […]

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി 'കൈറ്റ് ഗ്‌നൂ ലിനക്‌സ് ലൈറ്റ് 2020' (ഗകഠഋ ഏചഡഘശിൗഃ ഘശലേ 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. സ്‌കൂളുകളില്‍ വിന്യസിച്ച സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്‌കരിച്ചതും ലഘുവായതുമായ കസ്റ്റമൈസ്ഡ് പതിപ്പാണിത്. സംസ്ഥാന സര്‍ക്കാരിന്റെ 'വിദ്യാശ്രീ ലാപ്‌ടോപ്പ്' പ്രോജക്ടുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന ലാപ്‌ടോപ്പുകളില്‍ ഇതാകും ഉയോഗിക്കുക.

പ്രോസസിംഗ് ശക്തി കുറഞ്ഞ കമ്പ്യൂട്ടറുകളില്‍ കുറഞ്ഞ സ്റ്റോറേജ് സ്‌പേസ് പ്രയോജനപ്പെടുത്തി ഉപയോഗിക്കാനാകുന്നവിധം ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പം എല്ലാ പാക്കേജുകളും ഒരുമിച്ച് ലഭിക്കും. ഓപ്പറേറ്റിംഗ് സിസ്റ്റം കൈറ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും (ംംം.സശലേ.സലൃമഹമ.ഴീ്.ശി) സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ സ്‌കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള 'ലിറ്റില്‍ കൈറ്റ്‌സ്' യൂണിറ്റുകള്‍ വഴി സംവിധാനമേര്‍പ്പെടുത്തും.

സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി തയ്യാറാക്കിയ പാക്കേജില്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ ഓഫീസ് പാക്കേജുകള്‍, ഭാഷാ ഇന്‍പുട്ട് ടൂളുകള്‍, ഡേറ്റാബേസ് ആപ്ലിക്കേഷനുകള്‍, ഡിടിപി ഗ്രാഫിക്‌സ് ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിംഗ് വീഡിയോ എഡിറ്റിംഗ് പാക്കേജുകള്‍, പ്രോഗ്രാമിനുള്ള ഐഡിഇകള്‍, സ്‌ക്രാച്ച് വിഷ്വല്‍ പ്രോഗ്രാമിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തമായ വിദ്യാഭ്യാസ സോഫ്‌റ്റ്വെയറുകളായ ജിയോജിബ്ര, ഫെറ്റ്, ജിക്രോമ്പ്രിസ്, തുടങ്ങിയവയ്ക്ക് പുറമെ ചിത്രങ്ങളിലും പിഡിഎഫിലുമുള്ള അക്ഷരങ്ങളെ യൂണികോഡില്‍ ലഭിക്കുന്ന ജി-ഇമേജ് റീഡര്‍ ഉള്‍പ്പെടെ നിരവധി യൂട്ടിലിറ്റി പാക്കേജുകളും ഇതിലുണ്ട്.

മലയാളം കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരണവും പ്രത്യേക ഇംഗ്ലീഷ്- മലയാളം ഡിക്ഷണറിയും ഇതിലുണ്ട്. ഡിടിപി സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും കൈറ്റ് ഗ്‌നൂ ലിനക്‌സ് ലൈറ്റ് ഉപയോഗിക്കാം. 2.5 ജി.ബി ഫയല്‍ സൈസില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പാക്കേജിന് മൊത്തം 12 ജിബി ഇന്‍സ്റ്റലേഷന്‍ സ്‌പേസെ ആവശ്യമുള്ളൂ. പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പെന്‍ഡ്രൈവ് ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം.

Related Articles
Next Story
Share it