'ഫ്രീക്ക് ആയാല്‍ തല പോകും'; ഇറുകിയ ജീന്‍സും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ; 15 തരം മുടിവെട്ടുകള്‍ക്ക് നിരോധനം

പ്യോങ്‌യാങ്: ഫ്രീക്കന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഇറുകിയ ജീന്‍സും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടും ഇനി രാജ്യത്ത് വേണ്ടെന്നാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നത് തടയിടാനാണ് ലൈഫ് സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് സൂചന. ഉത്തര കൊറിയയിലെ പ്രമുഖ പത്രം 'റൊഡോങ് സിന്‍മം' പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം. ഇതുകൂടാതെ ഹെയര്‍ […]

പ്യോങ്‌യാങ്: ഫ്രീക്കന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഇറുകിയ ജീന്‍സും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടും ഇനി രാജ്യത്ത് വേണ്ടെന്നാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്.

രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നത് തടയിടാനാണ് ലൈഫ് സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് സൂചന. ഉത്തര കൊറിയയിലെ പ്രമുഖ പത്രം 'റൊഡോങ് സിന്‍മം' പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം.

ഇതുകൂടാതെ ഹെയര്‍ ഡൈകളും നിരോധിക്കാനാണ് തീരുമാനം. പരിശോധനയ്ക്ക് കിമ്മിന്റെ യൂത്ത് ബ്രിഗേഡുകളെ നിയോഗിച്ചിട്ടുണ്ട്.

Related Articles
Next Story
Share it