ലോകത്തിലെ ഏറ്റവും മികച്ച 50 സ്റ്റാര്‍ട്ട്അപ്പുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ മാസ് 'എന്‍ട്രി'
കാസര്‍കോട്: ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി അധിഷ്ഠിത സ്റ്റാര്‍ട്ട്അപുകളുടെ (ടൈ ഫിഫ്റ്റി) പട്ടികയില്‍ ഇടം പിടിച്ച് കാസര്‍കോട് സ്വദേശിയുടെ സംരംഭവും. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീന് കോ-ഫൗണ്ടറായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ട്രി സ്റ്റാര്‍ട്ട്അപ്പാണ് ടൈ ഫിഫ്റ്റീയില് ഇടം പിടിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ ജെന്‍ റോബോര്ട്ടിക്സും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആഗോള സംരംഭക സംഘടനയായ 'ടൈ'യുടെ സിലിക്കണ്‍വാലി ചാപ്റ്റര്‍ നല്കുന്ന ബഹുമതിക്കാണ് കേരളത്തിലെ രണ്ട് സ്റ്റാര്‍ട്ട്അപുകള്‍ അര്‍ഹത നേടിയത്. ഓണ്‍ലൈനിലൂടെ പി.എസ്.സി. ഉള്‍പ്പെടെയുള്ള തൊഴില്‍ പരീക്ഷ പരിശീലനം […]

കാസര്‍കോട്: ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി അധിഷ്ഠിത സ്റ്റാര്‍ട്ട്അപുകളുടെ (ടൈ ഫിഫ്റ്റി) പട്ടികയില്‍ ഇടം പിടിച്ച് കാസര്‍കോട് സ്വദേശിയുടെ സംരംഭവും. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീന് കോ-ഫൗണ്ടറായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ട്രി സ്റ്റാര്‍ട്ട്അപ്പാണ് ടൈ ഫിഫ്റ്റീയില് ഇടം പിടിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ ജെന്‍ റോബോര്ട്ടിക്സും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആഗോള സംരംഭക സംഘടനയായ 'ടൈ'യുടെ സിലിക്കണ്‍വാലി ചാപ്റ്റര്‍ നല്കുന്ന ബഹുമതിക്കാണ് കേരളത്തിലെ രണ്ട് സ്റ്റാര്‍ട്ട്അപുകള്‍ അര്‍ഹത നേടിയത്. ഓണ്‍ലൈനിലൂടെ പി.എസ്.സി. ഉള്‍പ്പെടെയുള്ള തൊഴില്‍ പരീക്ഷ പരിശീലനം ഒരുക്കുന്ന സ്റ്റാര്ട്ട്അപാണ് എന്‍ട്രി. മലയാളം ഉള്‍പ്പെടെ അഞ്ച് പ്രാദേശിക ഭാഷകളിലാണ് എന്‍ട്രിയുടെ കോഴ്സുകള്‍. 'ടൈ' യുടെ ഈ അംഗീകാരം ആഗോളതലത്തിലേക്ക് വളരാന്‍ പ്രചോദനമാവുമെന്ന് എന്‍ട്രിയുടെ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ മുഹമ്മദ് ഹിസാമുദ്ദീന് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്നാണ് ഏറ്റവും മികച്ച 50 സ്റ്റാര്‍ട്ട്അപ്പുകളെ തിരഞ്ഞെടുത്തത്. ആഗോളസംരംഭകര്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, എയ്ഞ്ചല്‍ ഇന്‍വെസ്റ്റേര്‍സ് എന്നിവരുമായി സംവദിക്കാന്‍ അവസരം ലഭിക്കുമെന്നതാണ് ഈ അംഗീകാരത്തിന്റെ ഏറ്റവും വലിയ നേട്ടം. ആഗോള സംരംഭക സമ്മേളനമായ ടൈക്കോണില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.