പ്രതി അയൽപ്പക്കത്ത് തന്നെ ..!! കണ്ണൂരിലെ മോഷണക്കേസിൽ വൻ ട്വിസ്റ്റ്..!!
നിർണായകമായത് വിരലടയാളവും സിസിടിവി ദൃശ്യവും
കണ്ണൂര്‍: കേരളം ഏറെ ശ്രദ്ധിച്ചkerak, വളപട്ടണത്ത് അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 200 പവനും ഒരു കോടി രൂപയും മോഷണം പോയ കേസില്‍ ഒടുവില്‍ പ്രതി പിടിയില്‍. അഷ്‌റഫിന്റെ അയല്‍വാസിയായ ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മറനീക്കി വന്നത് ലിജീഷിന്റെ മോഷണ പശ്ചാത്തലം കൂടിയായിരുന്നു. ലിജീഷ് പൊലീസ് വലയിലാകാന്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളായിരുന്നു. കേസില്‍ വഴിത്തിരിവുണ്ടാക്കിയതും ഈ സിസിടിവി ദൃശ്യങ്ങളായിരുന്നുവെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യവും അയല്‍വാസികളെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ലിജീഷിനെ ചോദ്യം ചെയ്തതും ലിജീഷ് സംശയനിഴലിലാവാന്‍ കാരണമായി. ലിജീഷ് ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചത്. കുറ്റം സമ്മതിച്ചതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. നഷ്ടപ്പെട്ട പണവും സ്വര്‍ണവും പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വീട്ടിലെ
കട്ടിലിനടിയിലുണ്ടാക്കിയ പ്രത്യേക അറയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. 1.21 കോടി രൂപയാണ് പൊലീസ് കണ്ടെത്തിയത്. 267 പവന്‍ സ്വര്‍ണാഭരണവും പിടിച്ചെടുത്തു. മോഷണം നടത്തിയത് വീടിന്റെ അടുത്തുള്ള ആളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഫോണ്‍ രേഖകളും നിര്‍ണായകമായി. മോഷണം നടന്ന നവംബര്‍ 20ന് ലിജീഷ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. മോഷണം സംശയിക്കാതിരിക്കാന്‍ പ്രതി നാട്ടില്‍ തന്നെ തുടരുകയായിരുന്നുവെന്നുംവെല്‍ഡിംഗ് തൊഴിലാളിയായ ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനാണെന്നും പൊലീസ് പറഞ്ഞു.
കീച്ചേരിയിൽ നേരത്തെ നടന്ന മോഷണത്തിലും ലിജീഷിന് പങ്കുള്ളതായി പൊലീസിന് മനസിലായി. അന്ന് ശേഖരിച്ച വിരലടയാളം വളപട്ടണം കേസിൽ നിർണായകമായി. ലിജീഷ് നിർമാണ പ്രവർത്തികൾ നടത്തിയ വീട്ടിൽ തന്നെ മോഷണം നടത്തുകയായിരുന്നു. ലിജീഷ് കുറ്റം സമ്മതിച്ചതായി പൊലീസ്