ഭിന്നശേഷി വ്യക്തികള്‍ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ്

ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഭിന്നശേഷി വ്യക്തികള്‍ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ്. ഇതുസംബന്ധിച്ച് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

2024 ഡിസംബര്‍ 24 ല്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവില്‍ അര്‍ഹരായ ഭിന്നശേഷി വിഭാഗങ്ങളെ പ്രതിപാദിച്ചതിലുണ്ടായ അവ്യക്തതയും ആശയക്കുഴപ്പങ്ങളും കാരണം പലര്‍ക്കും സൗജന്യം ലഭിച്ചിരുന്നില്ല. ഇതോടെ പലരും പരാതിയുമായി രംഗത്തെത്തി. തുടര്‍ന്നാണ് അവ്യക്തത മാറ്റി സംസ്ഥാന വൈദ്യുതി ബോര്‍ഡ് 27.2.2025 ല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

2016 ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ പ്രതിപാദിക്കുന്ന ബെഞ്ച് മാര്‍ക്ക് ഭിന്നശേഷിയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും.

ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരുന്നിട്ടും അത് നിഷേധിച്ചത് സംബന്ധിച്ച് ഒരു ഭിന്നശേഷി വ്യക്തിയുടെ രക്ഷകര്‍ത്താവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles
Next Story
Share it