മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടില്‍ നിന്ന് ചേവായൂര്‍ പൊലീസാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമാണ് സുബ്രമണ്യന്‍. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന അടിക്കുറുപ്പോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന പോസ്റ്റിട്ടത്. എ.ഐ ഫോട്ടോയാണെന്ന് സി.പി.എം നേതാക്കള്‍ ആവര്‍ത്തിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it