ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയാസൂത്രണം കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ കാലാനുസൃതമായ മാറ്റം തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കും ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന് ഈ കെട്ടിടം ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സമഗ്ര വികസനവും ക്ഷേമവും ഉറപ്പാക്കാന്‍ അധികാരം താഴെ തട്ടില്‍ എത്തുകയും ഓരോ നാടിനും അതിന്റെ പ്രത്യേകതകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് പ്രദേശ വാസികള്‍ തിരഞ്ഞെടുത്ത് നടപ്പിലാക്കിയപ്പോഴാണ് ജനകീയാസൂത്രണം കേരളത്തില്‍ അര്‍ത്ഥവത്തായത്. അധികാരവികേന്ദ്രീകരണം തീര്‍ത്തും ജന കേന്ദ്രീകൃതമാക്കി നാം കൈവരിച്ച നേട്ടത്തില്‍ നിന്നുമാണ് നവകേരള നവകേരള സൃഷ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലാപഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ലക്ഷ്യം കൈവരിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ 250ലധികം ക്ലാസുകള്‍ സംഘടിപ്പിച്ചുകഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ജല ലഭ്യത ഉറപ്പാക്കാന്‍ എട്ട് കോടി രൂപ മുടക്കി ജല ബജറ്റ് തയ്യാറാക്കിയ ജില്ലാപഞ്ചായത്താണ് കാസര്‍കോടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നവംബര്‍ ഒന്ന് മുതല്‍ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുകയാണ്. കാസര്‍കോട് ജില്ലയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നു വരുന്നുണ്ട്. നേരത്തെ കണ്ടെത്തിയ 2768 കുടുംബങ്ങളില്‍
1800 കുടുംബങ്ങളെ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും മാറ്റി ഉയര്‍ത്തികൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ള കുടുംബങ്ങളെ കൂടി നവംബര്‍ ഒന്നിനകം ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാറ്റങ്ങളുണ്ടാകുമ്പോള്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് അനുഭവിക്കാനാകണം. 900 ഓണ്‍ലൈന്‍ സേവനങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ ലഭ്യമാണ്. സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ കെ സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് നമ്മള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മികച്ച ജനകീയതയാണ് ക്യാമ്പയിനിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെയും സൗകര്യങ്ങളെയും സംയോജിപ്പിച്ച് പാലിയേറ്റീവ് ഗ്രിഡ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ സേവനങ്ങളും ടെലി മെഡിസിന്‍ സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. രജിസ്‌ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനുള്ള ഉപഹാരവിതരണവും ജില്ലയുടെ സാമൂഹ്യ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാശനവും ജില്ലയുടെ സാമൂഹ്യ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
മുഖ്യമന്ത്രിക്ക് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉപഹാരം നല്‍കി. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി.
ദര്‍പ്പണം പദ്ധതി ഗുണഭോക്താക്കളായ വനിതകള്‍ക്കുളള നൈപുണ്യ വികസനപരിശീലന സര്‍ട്ടിഫിക്കറ്റ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി വിതരണം ചെയ്തു. അംഗീകൃത ലൈബ്രറികള്‍ക്ക് പുസ്തകം ഫര്‍ണ്ണിച്ചര്‍ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം എം രാജഗോപാലന്‍ എം.എല്‍.എ യും ഇല കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സബ്സിഡി വിതരണം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ യും മികച്ച ബി.എം.സി പ്രഖ്യാപനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ യും നിര്‍വ്വഹിച്ചു. കൂടുതല്‍ പച്ചത്തുരുത്തുള്ള ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു.
മികച്ച സ്‌നേഹാരാമം, മികച്ച പച്ചത്തുരുത്ത് പ്രഖ്യാപനം മുന്‍ എം.പി പി. കരുണാകരന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. ശകുന്തള,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍, എസ്.എന്‍ സരിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. മനു, ജില്ലാ പഞ്ചായത്ത് അംഗം, ജാസ്മിന്‍ കബീര്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് മെമ്പര്‍ ഖദീജ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാ ദേവി, സാക്ഷരതാ മിഷന്‍ ഒലീന ടീച്ചര്‍, സംഘടനാ പ്രതിനിധികളായ സി.പി.ബാബു, പി.കെ.ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എല്‍.അശ്വനി, അസീസ് കടപ്പുറം, സജി സെബാസ്റ്റ്യന്‍, വി.വി.കൃഷ്ണന്‍, ബാങ്കോട് അബ്ദുല്‍ റഹ്‌മാന്‍, എം.അനന്തന്‍ നമ്പ്യാര്‍, കരീം ചന്തേര, സണ്ണി അരമന, പി.ടി.നന്ദകുമാര്‍, ജെറ്റോ ജോസഫ്, വി.കെ.രമേശന്‍, പി.പി.അടിയോടി എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ എം എസ്.ശബരീഷ് നന്ദിയും പറഞ്ഞു.