നടന്‍ ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്

'തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍'

കൊച്ചി: നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം പുറത്ത്. നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിചാരണയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇക്കൂട്ടത്തിലാണ് ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് സംബന്ധിച്ചും വിവരമുള്ളത്. തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ എന്നാണ് മെസേജ്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 2017 ഫെബ്രുവരി 22ന് രാവിലെ 09.22നാണ് ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദ്ദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it