രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പൊലീസ് തിരയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാവുന്നു. രാഹുലിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. ഉടന്‍ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. കെ.പി.സി.സി ശുപാര്‍ശയോടെ എ.ഐ.സി.സി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയില്‍ കെ.പി.സി.സിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കി. രാഹുലിനെതിരെ ലഭിച്ച പരാതികളില്‍ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷിയില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. എം.എല്‍.എക്കെതിരായ പരാതികള്‍ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപദാസ് മുന്‍ഷി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രാഹുലിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലാണ് നേതാക്കള്‍. കെ. മുരളീധരന്‍, ജെബി മേത്തര്‍ എം.പി, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത നടപടിയുണ്ടാകണെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

കാര്‍ നല്‍കിയ നടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

പാലക്കാട്: ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉപയോഗിച്ച റെഡ് പോളോ കാര്‍ നല്‍കിയ സിനിമ നടിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടി. ബെംഗളൂരുവിലുള്ള നടിയെ ഫോണില്‍ ബന്ധപ്പെട്ടാണ് വിവരങ്ങള്‍ തേടിയത്. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്ന് പൊലീസ് നടിയോട് ചോദിച്ചറിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നല്‍കിയ മറുപടി. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍. പാലക്കാട് നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it