കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് കാസര്‍കോട് താലൂക്ക് പ്രസിഡണ്ടും കാസര്‍കോട് താലൂക്ക് ബസ് ട്രാന്‍സ്പോര്‍ട്ട് ഓണേഴ്സ് സഹകരണ സംഘം മുന്‍ ഡയറക്ടറുമായിരുന്ന മുട്ടത്തൊടി പടുവടുക്കം അസീസ് മന്‍സിലില്‍ എന്‍. എം. ഹസൈനാര്‍ ഹാജി (78) അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍: സുഹ്റ, റംല, അബ്ദുല്‍ അസീസ്, സാജിദ്, മുംതാസ്, നജിമ. മരുമക്കള്‍ എ.എം. മുഹമ്മദ്, ഷെരീഫ് (ഖത്തര്‍), സുമയ്യ, ബഷീര്‍, ഫസല്‍, റഫീഖ് (ദുബായ്). സഹോദരങ്ങള്‍: എന്‍.എം. മുഹമ്മദ് (മുബാറക്ക് ബസ്), എന്‍.എം. അഷറഫ് (ടെമ്പോ ഡ്രൈവര്‍), എന്‍.എം. ദാവൂദ് (ഓട്ടോ ഡ്രൈവര്‍), എന്‍.എം. നാസര്‍ (ടെമ്പോ ഡ്രൈവര്‍), ബഷീര്‍ (ടെമ്പോ ഡ്രൈവര്‍), മൈമൂന, ഫാത്തിമ.