കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്ന് മുതല്‍ 7 വരെ അച്ചടി സംരക്ഷണവാരം ആചരിക്കും
കാസര്‍കോട്: കേരളത്തിലെ അച്ചടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.എ.) ആഭിമുഖ്യത്തില്‍ നവംബര്‍ 1 കേരളപ്പിറവി മുതല്‍ നവംബര്‍ 7 പ്രിന്റേഴ്‌സ് ഡേ വരെ അച്ചടി സംരക്ഷണവാരം ആചരിക്കുന്നു. അച്ചടി വ്യവസായത്തെ സംരക്ഷിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അച്ചടി വിരുദ്ധ നയം തിരുത്തുക, കേരളത്തിലെ അച്ചടി കേരളത്തില്‍ തന്നെ, അച്ചടി മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, അനധികൃത പ്രിന്റിംഗ് ഏജന്‍സികളെ നിരോധിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തുക, ആശയ പ്രചരണത്തിന് വിശ്വസനീയം അച്ചടി മാത്രം മുതലായവയാണ് […]

കാസര്‍കോട്: കേരളത്തിലെ അച്ചടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.എ.) ആഭിമുഖ്യത്തില്‍ നവംബര്‍ 1 കേരളപ്പിറവി മുതല്‍ നവംബര്‍ 7 പ്രിന്റേഴ്‌സ് ഡേ വരെ അച്ചടി സംരക്ഷണവാരം ആചരിക്കുന്നു.
അച്ചടി വ്യവസായത്തെ സംരക്ഷിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അച്ചടി വിരുദ്ധ നയം തിരുത്തുക, കേരളത്തിലെ അച്ചടി കേരളത്തില്‍ തന്നെ, അച്ചടി മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, അനധികൃത പ്രിന്റിംഗ് ഏജന്‍സികളെ നിരോധിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തുക, ആശയ പ്രചരണത്തിന് വിശ്വസനീയം അച്ചടി മാത്രം മുതലായവയാണ് കെ.പി.എ. ഉയര്‍ത്തുന്ന ആവശ്യങ്ങളും ആശയങ്ങളും.
അച്ചടി സംരക്ഷണവാരത്തിന്റെ ഉദ്ഘാടനം നവംബര്‍ 1 ഞായര്‍ ഉച്ചയ്ക്ക് 3ന് ഹരിയാന സര്‍ക്കാര്‍ ദീനബന്ധു ചോട്ടുറാം സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. രാജേന്ദ്രകുമാര്‍ ആനായത്ത് നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ അധ്യക്ഷത വഹിക്കുന്ന സൂം ഓണ്‍ലൈന്‍ യോഗത്തില്‍ ഫോറം ഓഫ് ഏഷ്യ പസഫിക് ഗ്രാഫിക് ആര്‍ട്‌സ് സെക്രട്ടറി ജനറല്‍ ആര്‍. സുരേഷ്, കെ.എം.പി.എ. പ്രസിഡണ്ട് ഡി. മന്‍മോഹന്‍ ഷേണായ്, കെ.പി.എ. മുഖ്യഉപദേഷ്ടാവ് പി.എ. അഗസ്റ്റിന്‍, സംസ്ഥാന സെക്രട്ടറി ഇ.വി. രാജന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ പി. അശോക് കുമാര്‍ നന്ദിയും പറയും.
നവംബര്‍ 2 മുതല്‍ നവംബര്‍ 6 വരെ ദിവസവും രാത്രി 7ന് വെബിനാര്‍ നടത്തും.
ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ് എക്‌സ്.എം.പി., പേപ്പര്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സഞ്ജയ് പൈ, ഡിസി ബുക്‌സ് സി.ഇ.ഒ. രവി ഡിസി, പ്രശസ്ത സംരംഭകന്‍ കെ.പി. രവീന്ദ്രന്‍, പ്രമുഖ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ജോര്‍ജ്ജ് ജോസഫ്, ലൈഫ് ഡിസൈനര്‍ ആന്റ് ട്രെയ്‌നര്‍ സലീന എസ്. എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തുന്നതാണ്.
നവംബര്‍ 7ന് രാത്രി 7ന് സമാപന സമ്മേളനവും പ്രിന്റേഴ്‌സ് ഡേ ദിനാചരണവും നടത്തും. പ്രശസ്ത പ്രഭാഷകന്‍ ആന്റ് ഗ്രന്ഥകാരന്‍ കെ.കെ. മാരാര്‍, മലയാളം റിസര്‍ച്ച് ജേണല്‍ ചീഫ് എഡിറ്റര്‍ പ്രൊഫ. ഡോ. ബാബു ചെറിയാന്‍ എന്നിവര്‍ സംസാരിക്കും.
ഏറ്റവും വിശ്വാസ്യത ഉള്ളത് അച്ചടിക്കാണ് എന്ന് രാജ്യാന്തര തലത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയ വഴി അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വളരെ വേഗത്തില്‍ പ്രചരിക്കപ്പെടുമെന്നതിനാല്‍ ഇതിന്റെ വിശ്വാസ്യതയ്ക്ക് വളരെയേറെ മങ്ങലേറ്റിട്ടുണ്ട്.
ഡിജിറ്റലൈസേഷന്‍, കോവിഡ് മൂലമുള്ള വ്യാപാര മാന്ദ്യം എന്നിവ മൂലം അച്ചടി വ്യവസായം വന്‍ പ്രതിസന്ധിയിലാണ്. കേരളത്തിലെ 4,000-ത്തോളം അച്ചടിശാലകളും ഒരു ലക്ഷത്തോളം ജീവനക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന 5 ലക്ഷം കുടുംബാംഗങ്ങളും ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിലാണ് അച്ചടി സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ നവംബര്‍ 1 മുതല്‍ 7 വരെ അച്ചടി സംരക്ഷണവാരമായി ആചരിക്കുന്നത്.