കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ അനുമോദന സദസ് സംഘടിപ്പിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കെ.പി.എ. കുടുംബാംഗങ്ങളെ ആദരിക്കാന്‍ അനുമോദന സദസ് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ജി.ബി. അംഗം സിബി കൊടിയംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരപ്രസാദ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.വി. രാജേന്ദ്രന്‍, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ശീതള്‍, ശില്‍പ്പ, സര്‍ഗ, പാര്‍വ്വതി, പ്രസീദ തുടങ്ങിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. പ്രിന്റേര്‍സ് […]

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കെ.പി.എ. കുടുംബാംഗങ്ങളെ ആദരിക്കാന്‍ അനുമോദന സദസ് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ജി.ബി. അംഗം സിബി കൊടിയംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരപ്രസാദ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.വി. രാജേന്ദ്രന്‍, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ശീതള്‍, ശില്‍പ്പ, സര്‍ഗ, പാര്‍വ്വതി, പ്രസീദ തുടങ്ങിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. പ്രിന്റേര്‍സ് വാരാഘോഷത്തോടനുബന്ധിച്ച് നടന്ന സെല്‍ഫി കോണ്ടസ്റ്റിന്റെ നറുക്കെടുപ്പ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വിനയരാജ് നിര്‍വ്വഹിച്ചു. കെ.പി.എ. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ അശോക് കുമാര്‍ ടി.പി., രാജാറാം പെര്‍ള, കെ. പ്രഭാകരന്‍, ഉദയകുമാര്‍ ഫാബ്, മുഹമ്മദ് സാലി, രാമകൃഷ്ണന്‍, സിറാജുദ്ദീന്‍ മുജാഹിദ്, റജി ബദിയടുക്ക, രാജേഷ് കാഞ്ഞങ്ങാട്, പി.എം. മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.ബി. അജയകുമാര്‍ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it