കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ തൊഴില്‍ ക്ഷേമ പദ്ധതികളെക്കുറിച്ച് സെമിനാര്‍ നടത്തി

കാസര്‍കോട്: തൊഴില്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ നടത്തി. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. ഷോപ്പ്‌സ് ആന്റ് കമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാം ക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കെ.പി.എ സംസ്ഥാന ജന. […]

കാസര്‍കോട്: തൊഴില്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വെബിനാര്‍ നടത്തി. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ നിരീക്ഷകനുമായ കെ. വിനയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു.
ഷോപ്പ്‌സ് ആന്റ് കമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുല്‍സലാം ക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കെ.പി.എ സംസ്ഥാന ജന. സെക്രട്ടറി പി.എം ഹസൈനാര്‍, ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ജി.സി അംഗം സാനു പി. ചെല്ലപ്പന്‍, ജി.ബി അംഗം സിബി കൊടിയംകുന്നേല്‍, കാസര്‍കോട് മേഖലാ പ്രസിഡണ്ട് രാജാറാം പെര്‍ള, സെക്രട്ടറി സുധീഷ്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് കെ. പ്രഭാകരന്‍, മുന്‍ ജില്ലാ പ്രസിഡണ്ട് എന്‍. കേളു നമ്പ്യാര്‍, കാസര്‍കോട് മേഖലാ ട്രഷറര്‍ മൊയ്‌നുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.ബി അജയകുമാര്‍ സ്വാഗതവും ട്രഷറര്‍ ടി.പി അശോക് കുമാര്‍ നന്ദിയും പറഞ്ഞു. സെമിനാറിന്റെ ഭാഗമായി ഓപ്പണ്‍ ഫോറവും നടന്നു.

Related Articles
Next Story
Share it