തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയത്. ബി.ജെ.പി. അംഗം ഒ. രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ അവര്‍ക്ക് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്. കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. കര്‍ഷക സമരം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്നും കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറെ അദ്ദേഹം വിമര്‍ശിച്ചു. നിയമഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷക വിരുദ്ധവുമാണ്. സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമാനതകളില്ലാത്ത സമരമാണ് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കെ.സി. ജോസഫ്, മാണി സി. കാപ്പന്, ഒ. രാജഗോപാല്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.