പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു
അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
പ്രശസ്ത സാഹിത്യകാരനും നാടകപ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ള (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ല്‍ പ്രളയം എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2010ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ആകസ്മികം എന്ന ഓര്‍മ കുറിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , പ്രഥമ കേരള പ്രഭ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. വൈക്കം ടിവി പുരത്തിനടുത്തായിരുന്നു ജനനം. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം സംസ്‌കൃതവും വേദവും പുരാണവും ഇതിഹാസവും പഠിക്കാന്‍ രണ്ട് വര്‍ഷം ആലുവ അദ്വൈതാശ്രമത്തില്‍. തുടര്‍ന്ന് കോട്ടയം സി.എം.എസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇസ്ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തില്‍ ബിരുദം. 1951ല്‍ ആകാശവാണിയില്‍ വാര്‍ത്താവിഭാഗത്തില്‍ പ്രവേശിച്ചു. ഈ വെളിച്ചം നിങ്ങളുടേതാകുന്നു, ചെരിപ്പ് കടിക്കില്ല, പ്രളയം എന്നിവയാണ് നാടകങ്ങള്‍. പ്രളയം , തേവരുടെ ആന, കള്ളന്‍ കയറിയ വീട് , ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു എന്നിവയാണ് നോവലുകള്‍.