വെല്ലിങ്ങ്ടണ്‍: എറണാകുളം സ്വദേശിനിയായ പ്രിയങ്കാ രാധാകൃഷ്ണന് ന്യൂസിലാന്റ് മന്ത്രിയായി ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണനെ ന്യൂസിലാന്റില്‍ മന്ത്രിപദവി തേടിയെത്തുന്നത്. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക വേബര്‍ പാര്‍ട്ടി എം.പിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് മന്ത്രിസ്ഥാനം ലഭിച്ചത്.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന് – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐ.ടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്. മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസീലാന്റില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പ്രിയങ്കാ രാധാകൃഷ്ണന്.
Kerala native Priyanca Radhakrishnan becomes minister in New Zealand cabinet