കോട്ടയം: ഒരു മുന്നണിയുടെയും സഹായമില്ലാതെ തന്നെ കേരള ജനപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി സി ജോര്‍ജ്. അതേസമയം കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രമെ മത്സരിക്കുകുള്ളൂവെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അവരോട് സ്നേഹം കൂടുമെന്നും സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തനിക്ക് മുസ്ലീം വിരുദ്ധതയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തുടര്‍ച്ചയായി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയ പി സി ജോര്‍ജിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.