തിരുവനന്തപുരം: ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഓട്ടോറിക്ഷ തൊഴിലാളികള്‍ ആരംഭിച്ചു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യവും പിണറായി വിജയന്റെ ചിത്രവും പതിച്ച് രണ്ടായിരത്തോളം ഓട്ടോറിക്ഷകളിലാണ് തലസ്ഥാനത്ത് പ്രചരണം ആരംഭിച്ചത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂര്‍ ബസ് സ്റ്റാന്റിന് സമീപം വെച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ നാനാമേഖലയില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രചരണത്തിന്റെ ലക്ഷ്യം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നിങ്ങനെയാണ് ഉപ തലക്കെട്ടുകള്‍.