തിരുവനന്തപുരം: നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദേവന് ബിജെപിയില്‍ ചേര്‍ന്നത്.
പതിനേഴു വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന കേരള പീപ്പിള്‍സ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന് പറഞ്ഞു. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍. കോളേജ് കാലം തൊട്ടേ താന്‍ കെ എസ് യു പ്രവര്ത്തകന് ആയിരുന്നുവെന്നും ദേവന് പ്രതികരിച്ചു.
ദേവനെ കൂടാതെ സംവിധായകന് വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്, നടി രാധ തുടങ്ങിയവരും ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നു.