കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ) 17-ാം പിറന്നാള്‍ ആഘോഷിച്ചു

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ) കണ്ണൂര്‍-കാസര്‍കോട് സോണിന്റെ 2020-21 പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടനയുടെ 17-ാമത് പിറന്നാള്‍ ആഘോഷവും കണ്ണൂര്‍ മാസ്‌ക്കോട്ട് ബീച്ച് റിസോര്‍ട്ടില്‍ നടന്നു. പുതിയ സോണ്‍ പ്രസിഡണ്ട് വി.വി. രാജേഷ് ആഘോഷപരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മറ്റ് ഭാരവാഹികളായി ബിനോയ് ജോസഫ് (സെക്ര.), സന്തോഷ് കുമാര്‍ (ട്രഷ.), ധനേഷ് നമ്പ്യാര്‍ (ജോ. സെക്ര.), ശ്രീഹരി നായര്‍ (വൈ. പ്രസി.), രാജീവന്‍ എളയാവൂര്‍ (സ്റ്റേറ്റ് വൈ. പ്രസി.), സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് […]

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ) കണ്ണൂര്‍-കാസര്‍കോട് സോണിന്റെ 2020-21 പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടനയുടെ 17-ാമത് പിറന്നാള്‍ ആഘോഷവും കണ്ണൂര്‍ മാസ്‌ക്കോട്ട് ബീച്ച് റിസോര്‍ട്ടില്‍ നടന്നു. പുതിയ സോണ്‍ പ്രസിഡണ്ട് വി.വി. രാജേഷ് ആഘോഷപരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
മറ്റ് ഭാരവാഹികളായി ബിനോയ് ജോസഫ് (സെക്ര.), സന്തോഷ് കുമാര്‍ (ട്രഷ.), ധനേഷ് നമ്പ്യാര്‍ (ജോ. സെക്ര.), ശ്രീഹരി നായര്‍ (വൈ. പ്രസി.), രാജീവന്‍ എളയാവൂര്‍ (സ്റ്റേറ്റ് വൈ. പ്രസി.), സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി വിജയകുമാര്‍ പി.വി, മഹേഷ് മാറോളി, ടി.കെ.സി അഹമ്മദ് (സ്റ്റേറ്റ് അഡൈ്വസറി അംഗം), സോണ്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി സജാദ് സഹീര്‍, ശ്യാമള പി.കെ, ജഷിന്‍ദാസ് എന്നിവരെ തിരഞ്ഞെടുത്തു.
സജാദ് സഹീര്‍, വിജയകുമാര്‍ പി.വി, ശ്യാമള പി.കെ, മുസ്തഫ റാസി, മുഹമ്മദ് ഇംതിസായ്, ജഷിന്‍ദാസ്, ധനേഷ് നമ്പ്യാര്‍, സിറോഷ്, ബെന്നിച്ചന്‍ മാനുവല്‍, പ്രദീപ് പ്രതിഭ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കെ.ത്രി.എ മെമ്പര്‍മാരുടെ കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ പുതിയ പരസ്യമേഖലയെ കുറിച്ച് നവ മീഡിയ ചെയര്‍മാന്‍ വി. ഉപേന്ദ്രഷേണായി സംസാരിച്ചു.

Related Articles
Next Story
Share it