അയ്യപ്പ ഭക്തര്‍ക്ക് തണലൊരുക്കി കെ.സി കോമ്പൗണ്ട്

കാസര്‍കോട്: അയ്യപ്പനും വാവറും തമ്മിലുള്ള സൗഹൃദ ഐതിഹ്യം മതസൗഹാര്‍ദത്തിന്റെ ലോകോത്തര മാതൃകയാണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ സൗകര്യമൊരുക്കി മൈത്രിയുടെ മാതൃകയാവുകയാണ് മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയോരത്തെ കെ.സി കോമ്പൗണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി അയ്യപ്പ ഭക്തര്‍ക്ക് തണലൊരുക്കുകയാണ് ഇവിടം.കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന അയ്യപ്പ ഭക്തരില്‍ പലരും വിശ്രമിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ഇവിടെയെത്തുന്നു. ബസ് ഓണേഴ്‌സ് അസോസിയേഷന്റെ അമരത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച, കാസര്‍കോടിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന പരേതനായ […]

കാസര്‍കോട്: അയ്യപ്പനും വാവറും തമ്മിലുള്ള സൗഹൃദ ഐതിഹ്യം മതസൗഹാര്‍ദത്തിന്റെ ലോകോത്തര മാതൃകയാണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ സൗകര്യമൊരുക്കി മൈത്രിയുടെ മാതൃകയാവുകയാണ് മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയോരത്തെ കെ.സി കോമ്പൗണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി അയ്യപ്പ ഭക്തര്‍ക്ക് തണലൊരുക്കുകയാണ് ഇവിടം.
കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന അയ്യപ്പ ഭക്തരില്‍ പലരും വിശ്രമിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ഇവിടെയെത്തുന്നു. ബസ് ഓണേഴ്‌സ് അസോസിയേഷന്റെ അമരത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച, കാസര്‍കോടിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന പരേതനായ കെ.സി. മാഹിന്‍ ഹാജിയായിരുന്നു ഈ മാതൃകാ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം മക്കളും മാനവ മൈത്രിയുടെ ഈ മാതൃക തുടര്‍ന്ന് പോരുകയാണ്. നേരത്തെ യാത്ര ചെയ്തവരില്‍ ആരെങ്കിലുമൊക്കെ വീണ്ടും ശബരിമല യാത്ര ചെയ്താല്‍ ഇവിടം എത്താന്‍ മറക്കാറില്ല.
ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തി നടന്നുവരുന്നതിനാല്‍ പലേടത്തും വിശ്രമിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇത്തവണ കെ.സി.കോമ്പൗണ്ടില്‍ എത്തുന്ന അയപ്പ ഭക്തരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നന്ദി പറയാനെത്തുന്ന അയ്യപ്പ ഭക്തരോട് കേരളത്തിന്റെ വിശാലമായ മതേതര മനസ്സ് പങ്കുവെക്കുകയാണ് ഈ കുടുംബം.

Related Articles
Next Story
Share it