മലയാള ആംഗ്യലിപി രൂപപ്പെടുത്തിയ സംഘത്തില്‍ കാസര്‍കോട്ടെ മൂന്നുപേര്‍

കാസര്‍കോട്: മൂക-ബധിര വിദ്യാര്‍ത്ഥികളുടെ ഭാഷാപഠനം ലളിതമാക്കുന്ന മലയാളം ഏകീകൃത ആംഗ്യഭാഷാ ലിപി രൂപപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട് ജില്ലക്കാരായ ഉദുമ ഉദയമംഗലം സ്വദേശി സന്ദീപ് കൃഷ്ണന്‍, പെരുമ്പള കോളിയടുക്കത്തെ അരുണ്‍ ഗോപാല്‍, ഭാര്യ തൃക്കരിപ്പൂര്‍ കൊടക്കാട്ടെ രാഖി രവീന്ദ്രന്‍ എന്നിവരും സരുണ്‍ സൈമണ്‍, ഷിഞ്ചു സോമന്‍ എന്നിവരും ചേര്‍ന്നാണ് കേള്‍വിശേഷിയില്ലാത്തവര്‍ക്കായി മലയാളത്തില്‍ എഴുതാനും വായിക്കാനുമായി ഉപകരിക്കുന്ന ഏകീകൃത ആംഗ്യലിപിക്ക് രൂപം നല്‍കിയത്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലെ അക്ഷരങ്ങള്‍ക്കും ആംഗ്യലിപി ഉണ്ടെങ്കിലും ആദ്യമായാണ് കൈവിരലുകള്‍ […]

കാസര്‍കോട്: മൂക-ബധിര വിദ്യാര്‍ത്ഥികളുടെ ഭാഷാപഠനം ലളിതമാക്കുന്ന മലയാളം ഏകീകൃത ആംഗ്യഭാഷാ ലിപി രൂപപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട് ജില്ലക്കാരായ ഉദുമ ഉദയമംഗലം സ്വദേശി സന്ദീപ് കൃഷ്ണന്‍, പെരുമ്പള കോളിയടുക്കത്തെ അരുണ്‍ ഗോപാല്‍, ഭാര്യ തൃക്കരിപ്പൂര്‍ കൊടക്കാട്ടെ രാഖി രവീന്ദ്രന്‍ എന്നിവരും സരുണ്‍ സൈമണ്‍, ഷിഞ്ചു സോമന്‍ എന്നിവരും ചേര്‍ന്നാണ് കേള്‍വിശേഷിയില്ലാത്തവര്‍ക്കായി മലയാളത്തില്‍ എഴുതാനും വായിക്കാനുമായി ഉപകരിക്കുന്ന ഏകീകൃത ആംഗ്യലിപിക്ക് രൂപം നല്‍കിയത്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലെ അക്ഷരങ്ങള്‍ക്കും ആംഗ്യലിപി ഉണ്ടെങ്കിലും ആദ്യമായാണ് കൈവിരലുകള്‍ ഉപയോഗിച്ചുള്ള ആംഗ്യലിപിക്ക് ഏകീകൃത രൂപമായത്. കാഴ്ച-കേള്‍വി പരിമിതിയുള്ളവര്‍ക്ക്, സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ ഹിയറിങ്ങ് (നിഷ്) എന്ന സ്ഥാപനമാണ് ഇതിന് രൂപം നല്‍കിയത്. അക്ഷരമാല മന്ത്രി ആര്‍. ബിന്ദു തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഓള്‍ കേരള അസോസിയേഷന്‍ ഓഫ് ഡഫിന്റെ സഹകരണത്തോടെ നിഷിന്റെ നിയന്ത്രണത്തിലാണിത് രൂപപ്പെടുത്തിയത്. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് എക്സിക്യൂട്ടീവ് അംഗം വിരമിച്ച നാവികന്‍ ഉദയമംഗലം ആശിര്‍വാദില്‍ എം. കൃഷ്ണന്റെയും കെ. ശൈലജയുടെയും മൂത്തമകനായ സന്ദീപ് (38) ജന്മനാ ബധിരനും മൂകനുമാണ്. കാസര്‍കോട് മാര്‍ത്തോമ്മ ബധിര വിദ്യാലയത്തില്‍ നിന്ന് എസ്.എസ്.എല്‍.സിയും ജഗതിയിലെ വി.എച്ച്.എസ്.എസില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കി. മുംബൈയിലെ അലിയാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ത്യന്‍ ആംഗ്യ ഭാഷയില്‍ സി. ലെവല്‍ പാസായ ഏക മലയാളിയാണ്.

Related Articles
Next Story
Share it