കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് യാത്രക്കാരന്റെ 27,400 രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയും പെരിങ്ങോം സ്വദേശിയും അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് യാത്രക്കാരന്റെ 27,400 രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയെയും പെരിങ്ങോം സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് ഷെരീഫ്(40), പെരിങ്ങോം കുറ്റൂര്‍ എരമത്തെ പ്രവീണ്‍(42) എന്നിവരെയാണ് ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ കണ്ണൂര്‍ പഴയ ബസ്റ്റാന്റിലെത്തിയ സിയാദിന്റെ 27,400 […]

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് യാത്രക്കാരന്റെ 27,400 രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയെയും പെരിങ്ങോം സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് ഷെരീഫ്(40), പെരിങ്ങോം കുറ്റൂര്‍ എരമത്തെ പ്രവീണ്‍(42) എന്നിവരെയാണ് ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ കണ്ണൂര്‍ പഴയ ബസ്റ്റാന്റിലെത്തിയ സിയാദിന്റെ 27,400 രൂപ പ്രവീണും ഷെരീഫും അടക്കമുള്ള മൂന്നംഗസംഘം തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. കവര്‍ച്ചാസംഘത്തിലെ മൂന്നാമനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുഹമ്മദ് ഷെരീഫ് കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ്. പ്രവീണിനെതിരെ കണ്ണൂര്‍, വളപട്ടണം പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാക്കേസുകളുണ്ട്.