കഥയുടെ വസന്തം തീര്‍ത്ത് കാസര്‍കോട് സാഹിത്യവേദി

കാസര്‍കോട്: കഥകളുടെ ലോകത്തേക്ക് സഞ്ചാരം നടത്തിക്കൊണ്ട് കാസര്‍കോട് സാഹിത്യവേദി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന, ഒരാഴ്ച നീളുന്ന കഥാ വസന്തത്തിന് തുടക്കമായി. ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യ കാരനുമായ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. 'ഒരു മനുഷ്യന്‍' എന്ന കഥ അദ്ദേഹം അവതരിപ്പിച്ചു. പ്രമുഖ കഥാകൃത്ത് വി.എസ്. അജിത് മുഖ്യാതിഥിയായിരുന്നു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി മോഡറേറ്ററായിരുന്നു. സെക്രട്ടറി അഷ്‌റഫലി ചെരങ്കൈ സ്വാഗതം പറഞ്ഞു. നവംബര്‍ 15 മുതല്‍ 24 വരെ നീളുന്ന കഥാവസന്തത്തില്‍ ഇന്ന് കാസര്‍കോടിന്റെ കഥാകൃത്ത് എ.എസ്. മുഹമ്മദ് […]

കാസര്‍കോട്: കഥകളുടെ ലോകത്തേക്ക് സഞ്ചാരം നടത്തിക്കൊണ്ട് കാസര്‍കോട് സാഹിത്യവേദി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന, ഒരാഴ്ച നീളുന്ന കഥാ വസന്തത്തിന് തുടക്കമായി. ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യ കാരനുമായ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. 'ഒരു മനുഷ്യന്‍' എന്ന കഥ അദ്ദേഹം അവതരിപ്പിച്ചു.
പ്രമുഖ കഥാകൃത്ത് വി.എസ്. അജിത് മുഖ്യാതിഥിയായിരുന്നു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി മോഡറേറ്ററായിരുന്നു. സെക്രട്ടറി അഷ്‌റഫലി ചെരങ്കൈ സ്വാഗതം പറഞ്ഞു.
നവംബര്‍ 15 മുതല്‍ 24 വരെ നീളുന്ന കഥാവസന്തത്തില്‍ ഇന്ന് കാസര്‍കോടിന്റെ കഥാകൃത്ത് എ.എസ്. മുഹമ്മദ് കുഞ്ഞി കഥ അവതരിപ്പിക്കും.
പ്രവാസി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് ബാബുരാജിന്റെയും അജിത്തിന്റെയും കഥകളെ അവലോകനം ചെയ്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി.വി. പ്രഭാകരന്‍, ഇബ്രാഹിം ചെര്‍ക്കള, ബാലകൃഷ്ണന്‍ ചെര്‍ക്കള, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം അങ്കോല, എരിയാല്‍ അബ്ദുല്ല, റഹീം തെരുവത്ത്, ആല്‍ഫ്രഡ് മുരിങ്ങക്കേരി എന്നിവര്‍ കഥകള്‍ അവതരിപ്പിക്കും. പത്മനാഭന്‍ ബ്ലാത്തൂരാണ് കോ-ഓര്‍ഡിനേറ്റര്‍.

Related Articles
Next Story
Share it